kerala

ലോറിയിൽ കയറാൻ മടിച്ച് അരിക്കൊമ്പൻ ; ദൗത്യത്തിന് വെല്ലുവിളിയായി കാറ്റും മഴയും

By webdesk15

April 29, 2023

മിഷൻ അരിക്കൊമ്പൻ അവസാന ഘട്ടത്തിലേക്ക് കടന്നെങ്കിലും പ്രദേശത്തുണ്ടായ കാറ്റും മഴയും ദൗത്യത്തിന് വെല്ലുവിളിയായാകുന്നു.കുങ്കിയാനകളെ വെച്ച് ആനയെ ലോറിയിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ് .അരിക്കൊമ്പൻ കടുത്ത രീതിയിൽ പ്രതിരോധിക്കുന്നതായാണ് വിവരം. അരിക്കൊമ്പനെ കുങ്കിയാനകൾ ചുറ്റിലും നിന്ന് തള്ളി ലോറിയിലേക്ക് കയറ്റാൻ ശ്രമിക്കുകയാണ്.