ചെറുത്തുരുത്തി: കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയിലെ കൂടിയാട്ടം അധ്യാപകന്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ സസ്പെന്‍ഡ് ചെയ്തു. ദേശമംഗലം സ്വദേശി കലാമണ്ഡലം കനകകുമാറിനെയാണ് വൈസ് ചാന്‍സലര്‍ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തത്.
ഒരു സംഘം വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ക്ക് രേഖാമൂലം നല്‍കിയ പരാതിയിലാണ് നടപടി. തുടര്‍ന്ന് കേസ് പൊലീസിന് കൈമാറി. ചെറുതുരുത്തി പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിനുശേഷം അധ്യാപകന്‍ ഒളിവിലാണ്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.