india

കമിൻസിന്റെ റെക്കോർഡ് തകർത്ത് മിച്ചൽ സ്റ്റാർക്ക്, വിലയേറിയ താരം; ലഭിച്ചത് 24.75 കോടി രൂപ

By webdesk14

December 19, 2023

ഐപിഎല്‍ ലേലത്തിലെ വിലയേറിയ താരമായി ചരിത്രമെഴുതി മിച്ചല്‍ സ്റ്റാര്‍ക്ക്. കമ്മിന്‍സ് മണിക്കൂറുകള്‍ക്ക് മുന്‍പ് സ്ഥാപിച്ച റെക്കോര്‍ഡ് മറികടന്നു താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. 24.75 കോടി രൂപയ്ക്കാണ് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്.

ഗുജറാത്ത് ടൈറ്റൻസും കൊൽക്കത്തയും തമ്മില്‍ താരത്തിനായി നടത്തിയ പോരാട്ടമാണ് വില ഇത്രയും എത്തിച്ചത്. 20.50 കോടി രൂപയ്ക്കാണു കമിൻസിനെ സൺറൈസേഴ്സ് ഹൈദരാബാദ് വിളിച്ചെടുത്തത്. ന്യൂസീലൻഡ് ഓൾ റൗണ്ടര്‍ ഡാരിൽ മിച്ചലിനു വേണ്ടിയും മികച്ച മത്സരം നടന്നു.