കോട്ടയം: യുവനടി മിയ ജോര്‍ജിന്റെ മനസ്സമ്മതം കഴിഞ്ഞു. പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ ആയിരുന്നു മനസമ്മത ചടങ്ങുകള്‍ നടന്നത്. കോട്ടയം സ്വദേശി അശ്വിന്‍ ഫിലിപ്പിനെയാണ് മിയ വിവാഹം ചെയ്യുന്നത്.

സെപ്റ്റംബറിലാണ് വിവാഹം. ജൂണ്‍ രണ്ടിനായിരുന്നു അശ്വിനുമായുള്ള മിയയുടെ വിവാഹം ഉറപ്പിച്ചത്. ബിസിനസുകാരനായ അശ്വിനുമായുള്ള വിവാഹം വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ചതാണ്.