kerala

എംകെ മുനീര്‍ കുടുംബവുമായി സംസാരിച്ചു

By webdesk17

September 19, 2025

ഒരാഴ്ചയിലേറെയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഡോ. എംകെ മുനീര്‍ എംഎല്‍എയുടെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതി.

ബുധനാഴ്ച രാത്രി വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ അദ്ദേഹം ഇന്നലെ ഐസിയുവില്‍ വെച്ച് കുടുംബാംഗങ്ങളോട് സംസാരിച്ചു. സന്ദര്‍ശകരെ പരിപൂര്‍ണമായി വിലക്കിട്ടുണ്ട്. ആരോഗ്യ നിലയില്‍ ആശങ്കയില്ലെന്നും അതിവേഗം സുഖം പ്രാപിക്കുകയാണെന്നും മൈത്ര ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു.