india

എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ നാളെ ഡൽഹിയിൽ യോഗം ചേരും

By webdesk15

April 02, 2023

ഡി.എം.കെ നേതാവ് എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷത്തിലെ ഉന്നത നേതാക്കൾ നാളെ ഡൽഹിയിൽ യോഗം ചേരും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തുടങ്ങിയവർ പങ്കെടുക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യത്തിനുള്ള ഡിഎംകെയുടെ ഇത്തരത്തിലുള്ള രണ്ടാമത്തെ ശ്രമമാണിത്. അടുത്തിടെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തേജസ്വി യാദവ്, ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിന്റെ ഫാറൂഖ് അബ്ദുള്ള എന്നിവരും മറ്റു ചിലരും സ്റ്റാലിന്റെ 70-ാം ജന്മദിനത്തിന്റെ ഭാഗമായി ഒരു റാലിയിൽ ഒത്തു ചേർന്നിരുന്നു.