തിരുവനന്തപുരം: മന്ത്രി എം.എം മണിക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിലാണ് കേസ്. പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

മണിയുടെ പരാമര്‍ശം അവഹേളനപരവും ശിക്ഷാര്‍ഹവുമാണ്. സംഭവത്തില്‍ സര്‍ക്കാരിനോട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷന്‍ അംഗം ജെ. പ്രമീള ദേവി പറഞ്ഞു.

എന്നാല്‍ പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്നാണ് മണി പറഞ്ഞിരിക്കുന്നത്. പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ രാജിവെക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.