News

മെലിസ കൊടുങ്കാറ്റ്; 30 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

By webdesk17

October 30, 2025

ജമൈക്കയില്‍ കരതൊട്ട മെലിസ കൊടുങ്കാറ്റില്‍പ്പെട്ട് 30 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജമൈക്കയില്‍ എട്ടു പേരും ഹെയ്തിയില്‍ 25 പേരുമാണ് മരിച്ചത്. അതേസമയം ഹെയ്തിയില്‍ 18 പേരെ കാണാതായന്നൊണ് വിവരം. ഹെയ്തിയില്‍ പ്രളയത്തില്‍ വീടു തകര്‍ന്നാണ് മരണങ്ങള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്തത്. പടിഞ്ഞാറന്‍ ജമൈക്കയില്‍ കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നു. ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങളും വൈദ്യുതിലൈനുകളും തകര്‍ന്നു. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

ക്യൂബയില്‍ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലും വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളിലുമാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. അതേസമയം അടച്ചിട്ട കിങ്സ്റ്റണ്‍ വിമാനത്താവളം ഇന്നു തുറക്കും.

മണിക്കൂറില്‍ 297 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റഗറി അഞ്ചില്‍പ്പെട്ട കൊടുങ്കാറ്റായി തീരത്ത് ആദ്യം വീശിയടിച്ച മെലിസ പിന്നീട് മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയുള്ള കാറ്റഗറി നാലില്‍പ്പെട്ട കൊടുങ്കാറ്റായി ചുരുങ്ങിയിരുന്നു.