kerala

ഇടുക്കിയില്‍ മിനി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

By webdesk17

October 19, 2025

ഇടുക്കി: ഇടുക്കി മാങ്കുളത്ത് മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. വിരിപാറ ഇല്ലിച്ചുവട് ഭാഗത്താണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനം ആണ് അപകടത്തില്‍ പെട്ടത്. 24 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റോഡിന് അരികിലായി തലകീഴായിട്ടാണ് ബസ് മറിഞ്ഞത്. വാഹനം ഇറക്കത്തില്‍ നിയന്ത്രണം വിട്ടതോടെയാണ് അപടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.