india

പള്ളികളില്‍ നിന്ന് ബാങ്കുവിളിയുയര്‍ന്നപ്പോള്‍ ഹനുമാന്‍ ചാലിസയുമായി എംഎന്‍എസ് പ്രവര്‍ത്തകര്‍; 27 പേര്‍ അറസ്റ്റില്‍

By Chandrika Web

May 04, 2022

ബാങ്ക് വിളിക്കുന്ന സമയത്ത് ഉച്ചഭാഷിണിയിലൂടെ ഹനുമാന്‍ കീര്‍ത്തനം കേള്‍പ്പിച്ച് പ്രകോപനം സ്യഷ്ടിക്കാന്‍ ശ്രമിച്ച 27 എംഎന്‍എസ് പ്രവര്‍ത്തകര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റില്‍. മഹാരാഷ്ട്ര നാസിക്കിലാണ് സംഭവം. രാവിലെ ബാങ്ക് വിളിച്ചപ്പോള്‍ ഒരുസംഘം എംഎന്‍എസ് പ്രവര്‍ത്തകര്‍ ഉച്ചഭാഷിണികളിലൂടെ ഹനുമാന്‍ കീര്‍ത്തനങ്ങള്‍ കേള്‍പ്പിക്കുകയായിരുന്നു.

രാജ് താക്കറെയുടെ വെല്ലുവിളിക്ക് പിന്നാലെയാണ് എംഎന്‍എസ് പ്രവര്‍ത്തകര്‍ ബാങ്ക് വിളിക്കുന്ന സമയം ഹനുമാന്‍ ചാലിസയും ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിച്ചത്.

ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിച്ചാല്‍ ഹനുമാന്‍ കീര്‍ത്തനങ്ങള്‍ കേള്‍പ്പിക്കാന്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെ കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രവര്‍ത്തകരുടെ പ്രകോപന പ്രവര്‍ത്തനം.

നിലവില്‍ പ്രദേശത്തെ സ്ഥിതി ശാന്തമാണ്. എന്നാല്‍ അക്രമം അഴിച്ചുവിടാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഉത്തരവുകള്‍ക്കായി കാത്തുനില്‍ക്കാതെ നടപടിയെടുക്കാനാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.