യോഗിയുടെ യു.പിയില്‍ മുസ്‌ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ആള്‍ക്കൂട്ടം. ബുലന്ദ്ശഹര്‍ ജില്ലയിലാണ് സംഭവം. കടയില്‍ സാധനം മാറ്റി വാങ്ങാനെത്തിയ യുവാക്കളെയാണ് ക്രൂരമായി മര്‍ദിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു.
ഫൈസാന്‍, തന്‍സീം എന്നീ രണ്ട് പേര്‍ക്കാണ് ആള്‍ക്കൂട്ടത്തിന്റെ അതിക്രൂര മര്‍ദനമേറ്റത്. ആള്‍ക്കൂട്ടം ഇവരെ അധിക്ഷേപിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കടയില്‍ നിന്നും വാങ്ങിയ ചില സാധനങ്ങള്‍ മാറ്റിവാങ്ങാനായി സഹോദരന്‍മാര്‍ പോയപ്പോള്‍ കടക്കാരന്‍ അത് മാറ്റി നല്‍കാന്‍ തയാറായില്ല.
Two Muslim brothers were beaten up by a mob in Bulandshahr, Uttar Pradesh, after they went to a shop to exchange some items. The victims, Faizan and Tanzeem, objected after the shop refused to exchange it. They sustained injuries from assaults. The police arrested the victims… pic.twitter.com/x77eZ70OPI
— Meer Faisal (@meerfaisal001) July 3, 2024
തുടര്‍ന്ന് ഇവരും കടയുടമയും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. ഇതിനിടെ സംഘടിച്ചെത്തിയ അക്രമികള്‍ യുവാക്കളെ മര്‍ദിക്കുകയായിരുന്നു. പൊലീസെത്തിയാണ് യുവാക്കളെ രക്ഷിച്ചത്. യുവാക്കളാണ് സംഘര്‍ഷത്തിന് തുടക്കമിട്ടതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.