Culture
ജാര്‍ഖണ്ഡില്‍ നാലുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ആള്‍ക്കൂട്ട കൊലകള്‍ നിര്‍ബാധം തുടരുന്നു. ജാര്‍ഖണ്ഡില്‍ ആഭിചാരകര്‍മം ചെയ്യുന്നവരെന്ന് സംശയിച്ച് നാലു ഗ്രാമീണരെ ആള്‍ക്കൂട്ടം വീട്ടില്‍ നിന്നും വിളിച്ചിറക്കി തല്ലിക്കൊന്നു. കൊല്ലപ്പെട്ടവരെല്ലാം 60ന് മുകളില്‍ പ്രായമുള്ളവരാണ്. തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും 110 കിലോമീറ്റര്‍ അകലെ ഗുമ്‌ല ഗ്രാമത്തിലാണ് സംഭവം. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം.
ആള്‍ക്കൂട്ടം ഇവരില്‍ ഒരാളുടെ വീട്ടിലെത്തി പൂട്ടിയിട്ട് തല്ലുകയായിരുന്നു. വടികളും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് തല്ലിച്ചതച്ചശേഷം കഴുത്തുമുറിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. സുന ഒറാവോണ്‍ (65), ഫഗ്‌നി ദേവി (60), ചപ ഭഗത് (65), പിരി ദേവി (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ മൂന്നു കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ചമ്പയും പിരിയും ഭാര്യാഭര്‍ത്താക്കന്മാരാണ്. ഇവരുടെ മകളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 90 ശതമാനത്തോളം ആദിവാസി ഗോത്ര വിഭാഗങ്ങള്‍ അധിവസിക്കുന്ന മേഖലയിലാണ് സംഭവം. പ്രഥമ ദൃഷ്ട്യാ സംഭവം ആഭിചാരവുമായി ബന്ധപ്പെട്ടതാണെന്നും ഗ്രാമീണരെ ചോദ്യം ചെയ്തതില്‍ നിന്നും നാലു പേരും ആഭിചാര ക്രിയകളില്‍ ഏര്‍പ്പെട്ടിരുന്നതായാണ് മനസിലായതെന്നും ഗുമ്‌ല പൊലീസ് സൂപ്രണ്ട് അഞ്ജനി കുമാര്‍ അറിയിച്ചു. വടികളും ഇരുമ്പ് ദണ്ഡും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ചാണ് മര്‍ദ്ദനം അഴിച്ചുവിട്ടതെന്നും ഗ്രാമീണര്‍ നല്‍കിയ വിവരം അനുസരിച്ച് ഒരു ഡസനോളം വരുന്ന സംഘമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. വീടുകളിലേക്ക് ഇരച്ചു കയറിയ സംഘം ഇവരെ പിടികൂടി സമീപത്തെ അംഗന്‍വാടി കേന്ദ്രത്തില്‍ എത്തിക്കുകയും അവിടെ വെച്ച് അതിക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. പൊലീസ് സംഘം പുലര്‍ച്ചെ നാലരയോടെ സ്ഥലത്തെത്തിയെങ്കിലും അന്വേഷണവുമായി സഹകരിക്കാന്‍ ഗ്രാമീണര്‍ തയാറായില്ലെന്നും അക്രമികളെ കുറിച്ച് വിവരം നല്‍കുന്നതില്‍ നിന്നും ഇവര്‍ വിട്ടു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചില ഗ്രാമീണരും സംഭവത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ചന്തയില്‍ ഉരുളക്കിഴങ്ങ് വില്‍ക്കുന്നവരാണ് കൊല്ലപ്പെട്ട ദമ്പതിമാര്‍. സുന ഓര്‍ഗാവോന്‍ കൃഷിക്കാരനാണ്. ഫഗ്നി ദേവി വീട്ടമ്മയാണ്. എന്നാല്‍ ഇവരെല്ലാം ആഭിചാര ക്രിയയില്‍ ഉള്‍പ്പെട്ടിരുന്നതായും ഗ്രാമീണര്‍ പറയുന്നു. മന്ത്രവാദവുമായി ബന്ധപ്പെട്ട സംഘര്‍ഷം ജാര്‍ഖണ്ഡില്‍ പതിവാണ്. 2016ന് ശേഷം 523 സ്ത്രീകളെയാണ് പ്രേത ബാധ ആരോപിച്ച് സംസ്ഥാനത്ത് മര്‍ദ്ദനത്തിനിരയാക്കിയത്. 2013ന് ശേഷം ആഭിചാരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 54 പേരെയാണ് തല്ലിക്കൊന്നത്.
Film
വിസ്മയിപ്പിക്കാൻ മമ്മൂക്ക വീണ്ടും. “കളങ്കാവൽ” ടീസർ ആഘോഷമാക്കി പ്രേക്ഷകർ

Film
കൂലിയുടെ ‘എ സര്‍ട്ടിഫിക്കറ്റ്’ പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി
നിര്‍മാതാക്കളുടെ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്‍വി നിരീക്ഷിച്ചു.

രജനികാന്ത് ചിത്രം കൂലിയുടെ എ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നിര്‍മാതാക്കളുടെ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്‍വി നിരീക്ഷിച്ചു.
നേരത്തെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ എക്സാമിനിങ് കമ്മിറ്റി ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്. ചിത്രത്തിലെ വയലന്‍സ് ചൂണ്ടിക്കാട്ടിയാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. പിന്നാലെ ഈ തീരുമാനം റിവൈസിങ് കമ്മിറ്റിയും അംഗീകരിച്ചു.
പിന്നാലെ സണ്‍ പിക്ചേഴ്സ് കോടതിയെ സമീപിക്കുകയായിരുന്നു. സമീപകാലത്തിറങ്ങിയ കെജിഎഫ്, ബീസ്റ്റ് തുടങ്ങിയ സിനിമകളിലുള്ള അത്രയും വയലന്‍സ് കൂലിയിലില്ലെന്നും എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ശരിയല്ലെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. എ സര്‍ട്ടിഫിക്കറ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും നിര്‍മാതാക്കള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം കമ്മിറ്റി നല്‍കിയ എ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച ശേഷം, പിന്നീട് അതിനെതിരെ വരുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ബോര്‍ഡിന്റെ വാദം. കൂലിയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനം എക്സാമിനിങ് കമ്മിറ്റിയും റിവൈസിങ് കമ്മിറ്റും ഐക്യഖണ്ഡേനയെടുത്തതാണെന്നും സെന്‍സര്‍ ബോര്‍ഡ് മറുപടി നല്‍കി.
സിനിമയിലെ വയലന്‍സും കൊലപാതകും മദ്യപാനും പുകവലിയും മോശം പദപ്രയോഗങ്ങളും ഉണ്ടെന്നും. അതെല്ലാം സിനിമ കാണുന്ന കുട്ടികളെ സ്വാധീനിക്കുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് വാദിച്ചത്.
Film
പരിപാടിക്കിടെ കുഴഞ്ഞുവീണ അവതാരകന്‍ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍
പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍.

പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്.അദ്ദേഹത്തെ വിദഗ്ധ സംഘം നിരീക്ഷിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുഴഞ്ഞുവീണയുടന്‍ ഹൃദയാഘാതം വന്നത് അദ്ദേഹത്തിന്റെ നില ഗുരുതരമാക്കി.
മൂന്നുദിവസം മുമ്പ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന സിനിമ പ്രമോഷന്‍ ചടങ്ങിനിടെയാണ് രാജേഷ് കേശവ് കുഴഞ്ഞു വീണത്. തളര്‍ന്ന വീണ രാജേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാര്‍ഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുകയും അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ട്. താരങ്ങളും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി ആളുകളാണ് രാജേഷിന്റെ തിരിച്ചുവരവിനായി പ്രാര്‍ഥനകള്‍ പങ്കിടുന്നത്.
-
kerala1 day ago
ഷാഫി പറമ്പിലിനെതിരായ നീക്കം അവസാനിപ്പിച്ചില്ലെങ്കില് കോഴിക്കോട്ട് ഒരു മന്ത്രിയും എം.എല്.എയും റോഡിലിറങ്ങില്ലെന്ന് ജില്ലാ ലീഗ്
-
kerala1 day ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്ക്കായി തിരച്ചില് തുടരുന്നു; രണ്ട് കഡാവര് നായകളെ എത്തിച്ചു
-
kerala3 days ago
താമരശ്ശേരി ചുരത്തില് മണ്ണിടിച്ചില്; കാല്നടയാത്രക്കാര്ക്കടക്കം യാത്ര വിലക്ക്
-
kerala1 day ago
ജനാധിപത്യത്തിലേക്ക് തേര് തെളിച്ച വില്ലുവണ്ടി
-
Film3 days ago
പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ ടീസർ നാളെ
-
kerala3 days ago
‘ആദ്യം എസ്.എഫ്.ഐ തോറ്റു, പിന്നീടവര് വര്ഗ്ഗീയതയെ കൂട്ടുപിടിച്ചു’: പി.കെ നവാസ്
-
kerala3 days ago
നെഹ്രു ട്രോഫി വള്ളംകളി; 30ന് പ്രാദേശിക അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും സര്ക്കാര് ഓഫീസുകള്ക്കും ബാധകം
-
kerala3 days ago
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്ക് നേരെയുള്ള അക്രമം; ജനാധിപത്യ വിരുദ്ധമെന്ന് കെപിസിസി