india

മണിപ്പൂരില്‍ അഞ്ച് ദിവസത്തേക്ക് മൊബൈല്‍ ഡാറ്റ സര്‍വീസുകള്‍ നിര്‍ത്തലാക്കി

By Test User

August 07, 2022

മണിപ്പൂരില്‍ അഞ്ചു ദിവസത്തേക്ക് മൊബൈല്‍ ഡാറ്റ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ്. സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌പെഷ്യല്‍ സെക്രട്ടറി എച്ച് ഗായന്‍ പ്രകാശാണ് ഉത്തരവിട്ടത്. വിദ്വേഷം നിറഞ്ഞ സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളുടെ പ്രചരിപ്പിക്കുന്നതായും ഇത് സംഘര്‍ഷത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം വാഹനം കത്തിച്ചുവെന്ന ബിഷന്‍പൂര്‍ ജില്ലാ സൂപ്രണ്ടിനെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് സംസ്ഥാനത്ത് ഡാറ്റാ സര്‍വീസുകള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ സ്ഥലത്ത് സിആര്‍പിസി 144 പകരം നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.