kerala

പരീക്ഷ ഹാളില്‍ അധ്യാപകര്‍ക്ക് മൊബൈല്‍ ഫോണ്‍ വിലക്ക്; ഉത്തരവ് ഇറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

By webdesk17

January 24, 2025

തിരുവനന്തപുരം: പരീക്ഷ ഹാളില്‍ അധ്യാപകര്‍ക്ക് ഇനി മുതല്‍ മൊബൈല്‍ ഫോണിന് വിലക്ക് ഏര്‍പ്പെടുത്തി. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആക്കിയാലും പരീക്ഷ ഹാളിലേക്ക് മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. പരീക്ഷ ക്രമക്കേട് തടയാനാണ് പുതിയ നടപടി കൊണ്ടുവന്നിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിനു പരീക്ഷാ ഹാളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് ഇനി മുതല്‍ അനുവദനീയമല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.