kerala

തലയണയുടെ അടിയില്‍ വെച്ച ഫോണ്‍ കത്തി; ഉറങ്ങിക്കിടന്നയാള്‍ക്ക് പൊള്ളലേറ്റു

By ചന്ദ്രിക വെബ് ഡെസ്‌ക്‌

November 03, 2020

തിരുവനന്തപുരം: ഉറങ്ങുമ്പോള്‍ തലയണയുടെ അടിയില്‍ വച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് തീ പടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ക്ക് പൊള്ളലേറ്റു. മെത്തയും തലയണയും കത്തി നശിച്ചു. പ്രയാര്‍ കാര്‍ത്തികയില്‍ മണികണ്ഠന്‍ എന്നു വിളിക്കുന്ന ചന്ദ്ര ബാബു(53)വിനാണ് പൊള്ളലേറ്റത്. ഇയാളെ കായംകുളം ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരാളെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിച്ച ശേഷം വീട്ടിലെത്തിയ ചന്ദ്ര ബാബു മൊബൈല്‍ ഫോണ്‍ തലയണയുടെ അടിയില്‍ വച്ചശേഷം ഉറങ്ങുകയായിരുന്നു. ചുട്ടു പഴുത്ത മൊബൈല്‍ ഫോണില്‍ നിന്ന് തീ പിടിക്കുകയായിരുന്നു.

മൊബൈല്‍ ഫോണിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നു കരുതുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.