kannur

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ പിടികൂടി

By webdesk17

August 21, 2025

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. പത്താം ബ്ലോക്ക് സി ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍ ഒളിപ്പിച്ചുവെച്ച നിലയിലാണ് ഫോണ്‍ കണ്ടെടുത്തത്. ജയില്‍ സൂപ്രണ്ടിനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. പ്രതിദിനം ജയിലില്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം അന്വേഷിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതിയാണ് മൊബൈല്‍ ഫോണ്‍ പിടികൂടിയത്.

കാലപഴക്കം ചെന്ന സെല്ലുകളും, തകരാനായ മതിലുകളും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ട്. ഇത് സുരക്ഷ ഭീഷണിയാണെന്ന് ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം അന്വേഷിക്കുന്ന സമിതി ഉന്നത ജയില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. ഉത്തര മേഖല ജയില്‍ ഡി ഐ ജി, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഉള്‍പ്പടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ മറ്റ് ജയിലുകളിലും അന്വേഷണ സമിതി പരിശോധന നടത്തും.