india

കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നു; മോദി

By web desk 1

July 16, 2021

ന്യൂഡല്‍ഹി: കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് രോഗികള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കൂടുതലുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തുന്നതിന് മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

രാജ്യം മൂന്നാം തരംഗത്തിന്റെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 80 ശതമാനവും ആറ് സംസ്ഥാനങ്ങളിലാണ്-മോദി പറഞ്ഞു.