സുല്‍ത്താനുല്‍ ഹിന്ദ് എന്നറിയപ്പെടുന്ന അജ്മീരിലെ ഖ്വാജാ മുഈനുദ്ധീന്‍ ചിശ്തിയുടെ ഉറൂസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പട്ട് കൊടുത്തയച്ചു. കാലങ്ങളായി ഇന്ത്യന്‍ ഭരണാധികാരികള്‍ അജ്മീറിലേക്ക് പട്ട് കൊടുത്തയക്കുന്ന പതിവുണ്ട്. രാജ്യ ഭരിക്കുന്നവര്‍ ഇന്ത്യയുടെ ആത്മീയ ചക്രവര്‍ത്തിയുടെ അനുഗ്രഹാശിസ്സുകള്‍ തേടുന്നത് പുതുമയല്ല.

ഇത്തവണ നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ കേന്ദ്രമന്ത്രിമാരായ മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെയും ജിതേന്ദ്ര സിങിന്റേയും കൈവശമാണ് പട്ട് കൊടുത്തയക്കുന്നത്.

ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിന്റെ പ്രതീകമാണ് അജ്മീര്‍ ഖ്വാജ. ഖ്വാജയുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് ആശംസകളും പത്രക്കുറിപ്പില്‍ നേരുന്നുണ്ട്.