kerala

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനമെടുക്കാതെ മോദി സര്‍ക്കാര്‍

By webdesk18

September 10, 2025

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനമെടുക്കാതെ കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതിയെ തീരുമാനം അറിയിക്കാന്‍ രണ്ടാഴ്ച കൂടി സാവകാശം തേടി. വിഷയം മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

അതേസമയം, വയനാട് ദുരന്തത്തില്‍ കേരളത്തോട് അവഗണന തുടരുകയാണ് കേന്ദ്രം. മഴക്കെടുതി ബാധിച്ച പഞ്ചാബ് ,ഹിമാചല്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. പഞ്ചാബിനും ഹിമാചലിനും 1600 ഉം 1500 ഉം കോടിയാണ് മോദി ധനസഹായമായി പ്രഖ്യാപിച്ചത്.

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും വയനാട് പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സാങ്കേതികത്വത്തിന്റെ പേരില്‍ കേരളത്തെ അവഗണിക്കുന്നത് മറ്റു സംസ്ഥാനങ്ങള്‍ക്ക് ബാധകമല്ലാത്തത് എന്തുകൊണ്ടെന്നാണ് ഉയരുന്ന ചോദ്യം.