Connect with us

More

കര്‍ണാടകയില്‍ ചരിത്രം പറഞ്ഞ് മോദി പെട്ടു; ‘മോദി ഹിറ്റ് വിക്കറ്റ്’ തരംഗമാവുന്നു

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രബോധം കുപ്രസിദ്ധമാണ്. ചരിത്രത്തില്‍ നടന്ന കാര്യങ്ങളെന്ന പേരില്‍ മോദി പ്രസംഗിക്കാറുള്ള കാര്യങ്ങളില്‍ പലതും ചരിത്രവുമായി പുലബന്ധമില്ലാത്തതാണെന്ന് ചരിത്രകാരന്മാര്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതല്‍, പ്രധാനമന്ത്രിയായ ശേഷം വരെ മോദി നടത്തുന്ന ചരിത്ര പരാമര്‍ശങ്ങള്‍ പലപ്പോഴും അദ്ദേഹത്തിനു തന്നെ തിരിച്ചടിയാവുകയാണ് പതിവ്.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി പ്രചരണം നടത്താനെത്തിയ മോദി ഇത്തവണയും ചരിത്രം പറഞ്ഞ് പുലിവാല്‍ പിടിച്ചു. കോണ്‍ഗ്രസിനെ അക്രമിക്കാന്‍ വേണ്ടി ഇന്ത്യാ-പാക് യുദ്ധത്തെ പറ്റി നടത്തിയ പരാമര്‍ശമാണ് മോദിയെ കുഴിയില്‍ ചാടിച്ചത്. 1948-ല്‍ പാകിസ്താനെ യുദ്ധത്തില്‍ തോല്‍പ്പിച്ച കര്‍ണാടകക്കാരനായ ജനറല്‍ തിമ്മയ്യയെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പ്രതിരോധമന്ത്രിയായിരുന്ന കൃഷ്ണ മേനോനും ചേര്‍ന്ന് അപമാനിച്ചു എന്നാണ് മോദി മൈസൂരുവില്‍ പ്രസംഗിച്ചത്.

1948-ല്‍ കൃഷ്ണ മേനോന്‍ പ്രതിരോധമന്ത്രിയായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മലയാളിയായ മേനോന്‍ 1956-ലാണ് ആദ്യമായി കേന്ദ്രമന്ത്രിസഭയിലെത്തുന്നത്. പ്രതിരോധ മന്ത്രിയാകുന്നതാവട്ടെ 1957-ലും. ഇന്ത്യാ-പാക് യുദ്ധം നടന്ന 1948-ല്‍ ബല്‍ദേവ് സിങ് ആയിരുന്നു പ്രതിരോധമന്ത്രി. കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിക്കാനുള്ള തിടുക്കത്തില്‍ താന്‍ പറയുന്ന ചരിത്രം ശരി തന്നെയാണോ എന്ന് തീര്‍ച്ചപ്പെടുത്തുന്നതില്‍ മോദി പരാജയപ്പെട്ടു.

‘ചരിത്രത്തി’ലടക്കം കര്‍ണാടകയില്‍ മോദി നടത്തുന്ന പ്രസ്താവനകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടുന്ന ട്വീറ്റുകള്‍ ഇന്ത്യന്‍ ട്വിറ്ററില്‍ തരംഗമാവുകയാണ്. ബെല്ലാരിയില്‍ പ്രസംഗിക്കുന്നതിനിടെ ‘കന്നട സ്ത്രീയെ’ പ്രതിരോധമന്ത്രിയാക്കിയതിനെപ്പറ്റി മോദി അഭിമാനത്തോടെ സംസാരിക്കുകയുണ്ടായി. തെലങ്കാനയില്‍ നിന്നുള്ള നിര്‍മല സീതാരാമനെ പറ്റിയായിരുന്നു മോദിയുടെ ഈ പരാമര്‍ശം.

അഴിമതി വിരുദ്ധ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന പരസ്യ പ്രചരണം നടത്തുന്ന ബി.ജെ.പി അഴിമതിക്കേസുകളിലെ പ്രതികളായ ബി.എസ് യെദ്യൂരപ്പയും യെഡ്ഡി സഹോദരങ്ങളും അടക്കമുള്ളവരെ മുന്നില്‍ നിര്‍ത്തുകയും ചെയ്യുന്നതിനെയും സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

35കാരന്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് 44ഉം 43ഉം വയസ്സുള്ള യു.പി മക്കള്‍; വോട്ടര്‍പട്ടികയാണത്രെ!

Published

on

കോഴിക്കോട്: പാളയം വാര്‍ഡില്‍ ബംഗാളിയുടെയും ഭാര്യയുടേയും മകളുടെയും പിതാവ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി. 35 വയസ്സുമാത്രമുള്ള യുവ ചെന്താരകത്തിന്റെ പേരിലാണ് ഇന്നലെ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ വിചിത്രമായ വിവരമുള്ളത്. ഹമീദ ഷാ (44),,സാജിദ് ഷാ (43), നാജിയ (18) എന്നിവരുടെ പിതാവായി രേഖപ്പെടുത്തി ഇര്‍ഷാദ് അബൂബക്കര്‍ എന്ന സി.പി.എം സ്ട്രീറ്റ് ബ്രാഞ്ച് സെക്രട്ടറിയാണ് കൗതുക കേന്ദ്രമായത്.

സ്വന്തം സര്‍വ്വീസ് ബാങ്കില്‍ 327 വോട്ടര്‍മാരെ ചേര്‍ത്തും പൂജ്യം വീട്ടു നമ്പറിലും ഇല്ലാത്ത കെട്ടിടങ്ങളിലും കൂട്ടത്തോടെ വോട്ടര്‍മാരെ ചേര്‍ത്തും കരട് വോട്ടര്‍ പട്ടികയില്‍ അല്‍ഭുതം സൃഷ്ടിച്ചവര്‍ തന്നെയാണ് പുതിയ വോട്ടര്‍ പട്ടികയിലും കൗതുകം നിറച്ചത്. 35കാരന്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് 44ഉം 43ഉം വയസ്സുള്ള യു.പി മക്കളെ നല്‍കി തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ വോട്ടുകൊള്ളക്കായി വഴിവിട്ട് സഹായിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ ഓര്‍ത്ത് ചിരിക്കണോ കരയോണോ എന്നറിയാത്ത അവസ്ഥയിലാണ് ജനം.

Continue Reading

india

യുഎപിഎ കേസ്: ഉമർ ഖാലിദും ശർജീൽ ഇമാമും ഉൾപ്പടെയുള്ള 9 പൗരത്വപ്രക്ഷോഭകർക്ക് ജാമ്യം നിഷേധിച്ച് ദൽഹി ഹൈക്കോടതി

2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കു പിന്നാലെ നടന്ന കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്

Published

on

ന്യൂഡൽഹി: വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പെടെ 2020ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രതികളായ 9 പേരുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും കൂടാതെ മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്മാൻ, അക്തർ ഖാൻ, മീരാൻ സാഹിബ്, ശദാബ് അബ്ദുൽ അഹമ്മദ് ഖാലിദ് സൈഫി, ഗുൽഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസുമാരായ നവീൻ ചൗള, ശൈലേന്ദർ കൗർ എന്നിവരുടെ ബെഞ്ച് തള്ളിയത്.

2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കു പിന്നാലെ നടന്ന കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. ഇരുവരുടെയും ജാമ്യാപേക്ഷ 2022 മുതൽ കോടതിയിലാണ്. ഡൽഹി കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും 700ലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികൾ കലാപത്തിന്റെ മുഖ്യ ആസൂത്രകരാണെന്നാണു പൊലീസ് ആരോപിക്കുന്നത്.
പ്രതികൾക്കു ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്ര സർക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശക്തമായി എതിർത്തു. ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും അഭിഭാഷകർ പറഞ്ഞു.
Continue Reading

kerala

ഓണം അവധി: കേരളത്തിലേക്ക് 90 അധിക സര്‍വീസുകര്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി

Published

on

ഓണക്കാല തിരക്കുകള്‍ പരിഗണിച്ച് കേരളത്തിലേക്കുള്ള യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ ബസ് സര്‍വീസ് നടത്തണമെന്ന കെസി വേണുഗോപാല്‍ എംപിയുടെ ആവശ്യം അംഗീകരിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍. കര്‍ണ്ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി കെസി വേണുഗോപാല്‍ എംപി ഇക്കാര്യം ആവശ്യപ്പെട്ട്ചർച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കേരളത്തിലേക്ക് കൂടുതല്‍ പ്രത്യേക ബസ് സര്‍വീസുകള്‍ അനുവദിച്ച് കര്‍ണ്ണാടക ആര്‍ടിസി ഉത്തരവിറക്കി.

സെപ്റ്റംബര്‍ 2 മുതല്‍ 4 വരെ ബംഗ്ലൂരുവില്‍ നിന്നും കേരളത്തിലെ വിവിധ ജില്ലകളിലേക്കും സെപ്റ്റംബര്‍ 7-ന് ബംഗ്ലൂരുവിലേക്കും തിരികെയും പ്രത്യേക സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്നും കര്‍ണ്ണാടക ആര്‍ടിസി കെസി വേണുഗോപാലിനെ അറിച്ചു.

ട്രെയിനിലും മറ്റും ആവശ്യത്തിന് ടിക്കറ്റ് ലഭ്യമല്ലാത്തതിനാല്‍ വലിയ ദുരിതമാണ് മലയാളികള്‍ ഉള്‍പ്പെടെ നേരിട്ടത്. കര്‍ണ്ണാടക ആര്‍ടിസിസി ആലപ്പുഴയിലേക്ക് കെസി വേണുഗോപാല്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് സ്പെഷ്യല്‍ ബസ് സര്‍വീസ് നടത്തും. ബംഗ്ലൂരുവിലെ മൈസൂരു റോഡ് ബസ് സ്റ്റാന്‍ഡിലും ഷാന്തിനഗര്‍ ബിഎംടിസി ബസ് സ്റ്റാന്‍ഡിലും നിന്നായിരിക്കും ബസുകള്‍ പുറപ്പെടുക. ഷാന്തിനഗറില്‍ നിന്നായിരിക്കും എല്ലാ പ്രീമിയം സര്‍വീസുകളും നടത്തുക. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്കും മറ്റ് പ്രധാന പട്ടണങ്ങളിലേക്കും സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്നും കര്‍ണ്ണാടക ആര്‍ടിസി വ്യക്തമാക്കി.

തിരക്ക് മുതലെടുത്ത് സ്വകാര്യ ബസുകള്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. ഉയര്‍ന്ന നിരക്ക് നല്‍കിയാല്‍പ്പോലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയുമുണ്ട്. സ്വകാര്യബസുകളുടെ ടിക്കറ്റ് കൊള്ളയില്‍ നിന്ന് രക്ഷപെടാന്‍ യാത്രക്കാര്‍ക്ക് സഹയാകരമാണ് കര്‍ണ്ണാടക ആര്‍ടിസിസിയുടെ നടപടി. കര്‍ണ്ണാടകയില്‍ നിന്നും ആലപ്പുഴയിലേക്ക് ഓണാവധി ആഘോഷിക്കാന്‍ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ ഈ സ്‌പെഷ്യല്‍ ബസ് സര്‍വീസുകള്‍ കൂടുതല്‍ ആശ്വാസമാകും.എറണാകുളം , ചേര്‍ത്തല , ആലപ്പുഴ ഭാഗത്തേക്ക് ടിക്കറ്റ് ആവശ്യമായുള്ളവര്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.

സെപ്റ്റംബര്‍ 4 ന് രാത്രി 8.15നും ബാംഗ്ലൂര്‍ ശാന്തിനഗര്‍ ബസ്റ്റാന്റില്‍ നിന്നാണ് ബസ് പുറപ്പെടുക പിറ്റേദിവസം രാവിലെ 7.50ന് ആലപ്പുഴയിലും എത്തിച്ചേരും. m.kstrtc.in എന്ന സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.

ഓണാവധിക്ക് ശേഷം ആലപ്പുഴ ചേര്‍ത്തല ഭാഗങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന യാത്രക്കാരുടെ സെപ്റ്റംബര്‍ 7 ഞായറാഴ്ച കേരള ആര്‍ ടി സി ബസ്സുകളില്‍ സീറ്റുകള്‍ ലഭ്യമല്ല.എന്നാല്‍ കര്‍ണാടക ആര്‍ടിസിയുടെ ഐരാവത് ക്ലബ് ക്ലാസ് സര്‍വ്വീസ്സില്‍ ഈ ദിവസം സീറ്റുകള്‍ ലഭ്യമാണ് .രാത്രി ആലപ്പുഴയില്‍ നിന്നും 7:35 ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7 മണിക്ക് ബാംഗ്ലൂരില്‍ എത്തും.

അഡ്വാന്‍സ് ബുക്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി നാല് പേര്‍ ഒരുമിച്ച് ടിക്കറ്റ് എടുത്താല്‍ 5% വിലക്കുറവും, നാട്ടിലേക്കും തിരികെ ബാംഗ്ലൂരിലേക്കും ഒരുമിച്ച് ടിക്കറ്റ് എടുത്താല്‍ 10% വിലക്കുറവും കെ.എസ്.ആര്‍.ടി.സി നല്‍കുമെന്നും കര്‍ണ്ണാടക ഗതാഗതമന്ത്രി കെസി വേണുഗോപാലിനെ അറിയിച്ചു.

Continue Reading

Trending