kerala

മോദി നാളെ കേരളത്തില്‍; ക്രൈസ്തവസഭാനേതാക്കളെ കണ്ടേക്കും

By webdesk11

April 23, 2023

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തില്‍. കൊച്ചിയില്‍ നടക്കുന്ന റാലിയിലും തേവര എസ് എച്ച് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന യുവം പരിപാടിയിലുമാണ് ആദ്യദിവസം പങ്കെടുക്കുക. തുടര്‍ന്ന് വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ ഫ്‌ളാഗ് ഓഫ് സന്ദര്‍ശനത്തിനിടെ മോദി നിര്‍വഹിക്കും.

അതേസമയം കേരള സന്ദര്‍ശനത്തിന് എത്തുന്ന മോദി ക്രൈസ്തവ സഭാ നേതാക്കളെ കണ്ടേക്കും. എട്ടോളം മതമേലാധ്യക്ഷന്മാരെ മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.