india

മണിപ്പൂരിനേക്കാൾ മോദിക്ക് താൽപര്യം ഇസ്രായേലിനോട് -രാഹുൽ ഗാന്ധി

By webdesk11

October 16, 2023

മണിപ്പൂരിനേക്കാള്‍ ഇസ്രായേലിനോടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താല്‍പര്യമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരിനെ ബിജെപി നശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇസ്രായേലില്‍ നടക്കുന്ന കാര്യങ്ങളില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നുണ്ടെങ്കിലും മണിപ്പൂരില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ഒട്ടും താല്‍പര്യം കാണിക്കാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മേയില്‍ കലാപം തുടങ്ങിയിട്ടും ഇതുവരെ പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത് നാണക്കേടാണ്. ജൂണില്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ചകള്‍ ഞെട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.