Connect with us

india

ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ 3 ചോദ്യങ്ങളുമായി കപില്‍ സിബല്‍

മുമ്പ് പാര്‍ലമെന്റില്‍ മോദിയെയും അമിത്ഷായെയും ചൂണ്ടി ഈ കാട്ടില്‍ രണ്ട് മൃഗങ്ങളേ ഉള്ളൂ എന്ന് തുറന്നടിച്ച യാളാണ് കപില്‍സിബല്‍.

Published

on

ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ ചോദ്യങ്ങളുമായി മുന്‍കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. എന്തുകൊണ്ട് 9 വര്‍ഷത്തിന് ശേഷം ഇതുമായി രംഗത്തുവന്നു, ഏകീകൃതകോഡില്‍ ഹിന്ദുക്കളും വടക്കുകിഴക്കന്‍ ജനതയും ഗോത്രവര്‍ഗക്കാരും ഉള്‍പെടുമോ, നിങ്ങളുടെ പാര്‍ട്ടി നിത്യവും മുസ്‌ലിംകളെ വേട്ടയാടുന്നു, എന്തുകൊണ്ട് എന്നീ ചോദ്യങ്ങളാണ് ട്വിറ്ററില്‍ കപില്‍ പങ്കുവെച്ചത്.

ഹിന്ദുമതത്തിലെ വിവിധ ജാതികളും ഉപജാതികളും ഗോത്രവര്‍ഗക്കാരും വടക്കുകിഴക്കന്‍ പ്രദേശത്തുള്ളവരും സ്വന്തമായ ആചാരാനുഷ്ഠാനങ്ങളാണ് വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ പാലിക്കുന്നത്. അപ്പോഴെങ്ങനെ യൂണിഫോമിറ്റി നടപ്പാകുമെന്നതാണ് പ്രമുഖ അഭിഭാഷകനും രാജ്യസഭാംഗവുമായ കപില്‍ സിബലിന്റെ ചോദ്യം. ഇതോടെ നിയമം വന്നാലും അത് നിയമപരമായി നിലനില്‍ക്കില്ലെന്നതിന്റെ സൂചനയായി ഇത്.

മുമ്പ് പാര്‍ലമെന്റില്‍ മോദിയെയും അമിത്ഷായെയും ചൂണ്ടി ഈ കാട്ടില്‍ രണ്ട് മൃഗങ്ങളേ ഉള്ളൂ എന്ന് തുറന്നടിച്ച യാളാണ് കപില്‍സിബല്‍.

india

ഉമര്‍ ഖാലിദിന്റെ ജാമ്യം: ഡല്‍ഹി പൊലീസിന് സുപ്രീംകോടതി നോട്ടീസ്

ഒക്ടോബര്‍ ഏഴിനകം മറുപടി നല്‍കണമെന്നാണ് ജാമ്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാര്‍, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.

Published

on

ഡല്‍ഹി കലാപ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. ഒക്ടോബര്‍ ഏഴിനകം മറുപടി നല്‍കണമെന്നാണ് ജാമ്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാര്‍, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.

ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈകോടതി വിധിക്കെതിരെ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍, ഗുല്‍ശിഫ ഫാത്തിമ, ശിഫാ ഉറഹ്‌മാന്‍ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. അഞ്ച് വര്‍ഷമായി ജാമ്യം നിഷേധിക്കപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ജയിലില്‍ കഴിയുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ഇവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, എ.എം. സിങ്‌വി എന്നിവര്‍ വാദിച്ചു. ജാമ്യ ഹരജി ദീപാവലിക്ക് മുമ്പ് പരിഗണിക്കണമെന്നുമാണ് വാദം.

ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍, യു.എ.പി.എ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. സി.എ.എ വിരുദ്ധ സമരവും തുടര്‍ന്നുണ്ടായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ഉള്‍പ്പടെ എട്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

india

മൈസൂരു ദസറയ്ക്ക് തുടക്കം; ബുക്കര്‍ ജേതാവ് ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്തു

സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യമേള, പുഷ്പമേള, കര്‍ഷക-യുവ-വനിതാ-കുട്ടികളുടെ ദസറ തുടങ്ങി അനവധി പരിപാടികളോടെയാണ് ഉത്സവം മുന്നേറുന്നത്.

Published

on

മൈസൂരു: കര്‍ണാടകയുടെ സാംസ്‌കാരിക പൈതൃകമായ മൈസൂരു ദസറ ഉത്സവത്തിന് തുടക്കം കുറിച്ചു. മൈസൂരുവിന്റെ ആരാധ്യ ദേവതയായ ചാമുണ്ഡേശ്വരിയുടെ വിഗ്രഹത്തില്‍ പൂജ നടത്തി ബുക്കര്‍ പ്രൈസ് ജേതാവും എഴുത്തുകാരിയുമായ ബാനു മുഷ്താഖ് ഉത്സവം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, മൈസൂരു ജില്ലാ ചുതലയുള്ള മന്ത്രി എച്ച്.സി മഹാദേവപ്പ, ടൂറിസം വകുപ്പ് മന്ത്രി എച്ച്.കെ പാട്ടീല്‍, മന്ത്രിമരായ കെ.എച്ച് മുനിയപ്പ, കെ.വെങ്കടേഷ് ചാമുണ്ഡേശ്വരം എം.എല്‍.എ ജി.ടി ദേവഗൗഡ എന്നിവര്‍ പങ്കടുത്തു.

ഹിന്ദു അല്ലാത്ത ഒരാളെ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചതിനെതിരെ വിവാദം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.

സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യമേള, പുഷ്പമേള, കര്‍ഷക-യുവ-വനിതാ-കുട്ടികളുടെ ദസറ തുടങ്ങി അനവധി പരിപാടികളോടെയാണ് ഉത്സവം മുന്നേറുന്നത്. വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് മൈസൂരു ദസറ.

 

 

Continue Reading

india

ഉപഗ്രഹങ്ങള്‍ക്ക് സുരക്ഷ: ബോഡിഗാര്‍ഡ് സാറ്റലൈറ്റുകള്‍ നിയോഗിക്കാന്‍ ഇന്ത്യ

2024-ല്‍ അയല്‍ രാജ്യത്തെ ഒരു ബഹിരാകാശ പേടകം ഇന്ത്യന്‍ ഉപഗ്രഹത്തിനടുത്തേക്ക് അപകടകരമായി എത്തിച്ചേര്‍ന്ന സംഭവമാണ് നീക്കത്തിന് പ്രേരണയായത്.

Published

on

ന്യൂഡല്‍ഹി: ഭ്രമണപഥത്തിലുള്ള ഇന്ത്യന്‍ ഉപഗ്രഹങ്ങളെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ബോഡിഗാര്‍ഡ് സാറ്റലൈറ്റുകള്‍ (അംഗരക്ഷക ഉപഗ്രഹങ്ങള്‍) നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. 2024-ല്‍ അയല്‍ രാജ്യത്തെ ഒരു ബഹിരാകാശ പേടകം ഇന്ത്യന്‍ ഉപഗ്രഹത്തിനടുത്തേക്ക് അപകടകരമായി എത്തിച്ചേര്‍ന്ന സംഭവമാണ് നീക്കത്തിന് പ്രേരണയായത്.

അംഗരക്ഷക ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെ ഭീഷണികളെ തിരിച്ചറിയുകയും പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യും. 500-600 കിലോമീറ്റര്‍ ഉയരത്തില്‍ സൈനിക ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഐഎസ്ആര്‍ഒ ഉപഗ്രഹത്തിന് ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ബഹിരാകാശ പേടകം എത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവം കൂട്ടിയിടി സംഭവിച്ചില്ലെങ്കിലും, ശക്തിപ്രകടനമായി കണക്കാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു.

ഐഎസ്ആര്‍ഒയും ബഹിരാകാശ വകുപ്പും വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല.

Continue Reading

Trending