മുംബൈ: കേന്ദ്ര സര്‍ക്കാറിന്റെ വംശീയോന്മൂലന രാഷ്ട്രീയത്തിനെതിരെ നിശിത വിമര്‍ശനവുമായി ശിവേസനാ മുഖപത്രമായ സാംന. ഹിറ്റ്‌ലറിലേക്ക് എത്താന്‍ മോദിക്ക് ഒരു ഗ്യാസ് ചേംബര്‍ നിര്‍മ്മാണത്തിന്റെ കുറവ് മാത്രമേയുള്ളൂവെന്ന് സാംന എഡിറ്റോറിയില്‍ ആരോപിക്കുന്നു.

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരയുടേയും ഓര്‍മ്മകളെ മാത്രമല്ല ബി.ജെ.പി നശിപ്പിക്കുന്നത്. അവര്‍ മുന്നോട്ടു വച്ച മനുഷ്യത്വപമായ കാഴ്ചപ്പാടുകളെക്കൂടിയാണ് തകര്‍ക്കുന്നത്. ഇന്ന് രാഹുലിനേയും സോണിയയേയും വേട്ടയാടുന്നകേന്ദ്രം നാളെ മറ്റാരേയും വേട്ടയാടും. ആരുടേയും കോളറിന് പിടിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന അധികാരത്തിന്റെ ഗര്‍വ്വ് ബോധ്യപ്പെടുത്താനാണ് ഇ.ഡിയെ ഉപയോഗിച്ച് രാഹുലിനേയും സോണിയയേടും വേട്ടയാടുന്നത്. ശിവേസന, ആര്‍.ജെ.ഡി, എസ്.പി, ജെ.എം.എം, കോണ്‍ഗ്രസ്, തൃണമൂല്‍ തുടങ്ങി എല്ലാ കക്ഷികളുടേയും നേതാക്കളെ വേട്ടയാടുന്ന ഇ.ഡി ഒരു ബി.ജെ.പി നേതാവിന്റെ വീട്ടില്‍ പോലും റെയ്ഡ് നടത്താത്തത് എന്തുകൊണ്ടാണെന്നും മുഖപ്രസംഗം ചോദിക്കുന്നു.