Video Stories
സാമ്പത്തിക ഉപദേശക സമിതി രൂപീകരിച്ചു ,മാന്ദ്യമുണ്ട്: മോദി
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നു മാസമായി സാമ്പത്തിക മാന്ദ്യമുണ്ടെന്നും അതു മറികടക്കാന്‍ സാമ്പത്തിക ഉപദേശക സമിതിയ്ക്ക് (ഇക്കണോമിക്സ് അഡൈ്വസറി കൗണ്‍സിലിന്) രൂപം നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
രാജ്യത്ത് സാമ്പത്തിക മാന്ദ്യം അനുവഭിക്കുന്നുണ്ട്. അത് മറികടക്കാനാണ് സാമ്പത്തിക ഉപദേശക സമിതി രൂപീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നീതി ആയോഗ് അംഗം ബിബേക് ദെബ്രോയി അധ്യക്ഷനായ സമിതിയില്‍ അഞ്ച് അംഗങ്ങളാണുള്ളത്. നിതി ആയോഗ് പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് രത്തന്‍ വറ്റല്‍, സാമ്പത്തിക ശാസ്ത്രഞ്ജ സുര്‍ജിത് ഭാല്ലാ, രാത്തിന് റോയി, ആഷിമാ ഗോയല്‍ എന്നിവര്‍ സമിതിയിലെ പ്രത്യേക ക്ഷണിതാക്കളും ആയിരിക്കും.
രാജ്യത്തെ സാമ്പത്തിക കാര്യങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ഉപദേശക സമിതി ചര്‍ച്ച ചെയ്യും. സ്ഥൂല സാമ്പത്തിക പ്രശ്നങ്ങള്‍സമിതി ചര്‍ച്ച ചെയ്യുകയും പ്രധാനമന്ത്രിയ്ക്ക് മുന്പില് അവതരിപ്പിക്കുകയും ചെയ്യും. വ്യക്തമായ ലക്ഷ്യബോധത്തോടെയായിരിക്കും സമിതിയുടെ പ്രവര്‍ത്തനം. ഇടവേളകളില്‍ ചര്‍ച്ചകളും വിലയിരുത്തലുകളും നടത്തും. സമിതിയുടെ റിപ്പോര്‍ട്ടുകളും മറ്റും പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയാണ് പ്രായോഗിക തലത്തിലെത്തിക്കുക. സാമ്പത്തികമായി മുന്നിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. കൂടാതെ അടുത്ത വര്‍ഷം ഡിസംബറിനു മുന്‍പായി രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുന്ന സൗഭാഗ്യ യോജന പദ്ധതിയ്ക്ക് തുടക്കമിടുമെന്നും മോദി പറഞ്ഞു. 16,000 കോടിരൂപയാണ് പദ്ധതിയ്ക്കായി ചിലവഴിക്കുക. ബിപിഎല്‍ കാര്‍ഡുള്ള എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യമായി വൈദ്യുത കണക്ഷന് നല്‍കും. രാജ്യത്തെ 25 ശതമാനം ആളുകളും വൈദ്യുതിയില്ലാത്ത ഭവനങ്ങളിലാണ് താമസിക്കുന്നത്. എല്ലാവര്ക്കും വൈദ്യുതി എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാഷ്ട്രീയത്തില്‍ മത്സരിക്കുന്നത് മാത്രമല്ല ജനാധിപത്യമെന്നും അതിനുമപ്പുറത്തേക്ക് അതിനെ കാണാന്‍ കഴിയണമെന്നും മോദി പറഞ്ഞു. ആദ്യം രാജ്യമാണ് വേണ്ടത്. പാര്‍ട്ടി പിന്നെയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനസംഘ് നേതാവ് ദീന് ദയാല്‍ ഉപാധ്യായയുടെ ജന്മവാര്ഷിക ദിനത്തില്‍ ചേരുന്ന ഈ നിര്‍വാഹക സമിതിക്ക് രാഷ്ട്രീയപ്രാധാന്യമുണ്ട്. ബി.ജെ.പി ജനങ്ങളുടെ അഭിലാഷമായി മാറിയിരിക്കുന്നു. രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് ബി.ജെ.പിയാണ് വേണ്ടെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഇന്ത്യയില്‍ ഇന്ന് ബി.ജെ.പിയോളം സജീവമായ രാഷ്ട്രീയ കക്ഷിയില്ല. തെരഞ്ഞെടുപ്പിലെ ജയത്തിനു മാത്രമല്ല പാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടത്. ജനാധിപത്യം അതിനുമപ്പുറത്താണ്. ബി.ജെ.പിയെ പങ്കാളിത്തത്തിനുള്ള ഉപകരണമാക്കി മാറ്റണം. പൊതുജനപങ്കാളിത്തമില്ലാതെ ഒരു പദ്ധതിയും വിജയിപ്പിക്കാനാകില്ല. പൊതുപങ്കാളിത്തതോടെ ഒരു പദ്ധതി എങ്ങനെ വിജയകരമാക്കാം എന്നതിന്റെ ഉദാഹരണമാണ് സ്വഛ് ഭാരത് അഭിയാന്- മോദി അവകാശപ്പെട്ടു. അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും 90 ക്രിമിനലുകളെ വിദേശത്തു നിന്ന് ഇന്ത്യയിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു വര്‍ഷത്തെസാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിരക്കില്‍ നില്‍ക്കവെയാണ് സാമ്പത്തിക ഉത്തേജനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപടി കൈക്കൊള്ളുന്നത്. മാന്ദ്യം മറികടക്കുന്നതിനായി നാല്‍പ്പതിനായിരം കോടി രൂപയുടെ പാക്കേജ് ധനമന്ത്രാലയവും തയാറാകുന്നതായി റിപ്പോര്‍ട്ടുണ്ട്. കേന്ദ്ര സ്റ്റാറ്റിറ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏപ്രില്‍-ജൂണ്‍ മാസത്തെ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമാണ്.
ഒരു വര്‍ഷം മുമ്പ് ഇതേസമയം, 7.9 ആയിരുന്നു വളര്‍ച്ച. ഉത്പാദന-നിര്‍മാണ-കാര്‍ഷിക മേഖലയിലും ഇക്കാലയളവില്‍ തിരിച്ചടി നേരിട്ടുന്നു. ഉത്പാദന മേഖല 1.2 ശതമാനവും നിര്‍മാണ മേഖല 1.7 ശതമാനവും കാര്‍ഷിക മേഖല 2.3 ശതമാനവുമാണ് വളര്‍ച്ചാക്കുറവ് രേഖപ്പെടുത്തിയത്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india6 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

