india

ഭാരത മാതാവും കര്‍സേവകരും ഇടംപിടിച്ച പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി മോദി; സ്വാതന്ത്ര്യാനന്തരം ഇതാദ്യം

By webdesk18

October 01, 2025

ഡല്‍ഹി: ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷത്തില്‍ പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. സ്വാതന്ത്ര്യാനന്തരം ആദ്യമായാണ് ഭാരതാംബയുടെ ചിത്രം നാണയത്തില്‍ ഉള്‍പ്പെടുത്തുന്നത്. നാണയത്തില്‍ ഭാരതാംബയുടെ ചിത്രവും, സ്റ്റാമ്പില്‍ ആര്‍എസ്എസ് പരേഡിന്റെ ചിത്രവുമാണ് ഉള്‍പ്പെടുത്തിയിരുന്നത്.

‘ഈ 100 രൂപ നാണയത്തിന്റെ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദ മുദ്രയില്‍ സിംഹത്തില്‍ ഇരിക്കുന്ന ഭാരത മാതാവിന്റെ ചിത്രവും, സ്വയം സേവകര്‍ സമര്‍പ്പണത്തോടെ അവളുടെ മുന്നില്‍ കുമ്പിടുന്നതും കാണാം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് നമ്മുടെ കറന്‍സിയില്‍ ഭാരത മാതാവിന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്,’ മോദി പറഞ്ഞു.

‘ഇന്ന് പുറത്തിറക്കിയ പ്രത്യേക തപാല്‍ സ്റ്റാമ്പിനും അതിന്റേതായ പ്രാധാന്യമുണ്ട്. 1963ല്‍ ആര്‍എസ്എസ് സ്വയം സേവകരും റിപ്പബ്ലിക് ദിന പരേഡില്‍ അഭിമാനത്തോടെ പങ്കെടുത്തു. ആ ചരിത്ര നിമിഷത്തിന്റെ ചിത്രമാണ് ഈ തപാല്‍ സ്റ്റാമ്പില്‍ ഉള്ളത്,’ നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായാണ് ഭാരതാംബയുടെ ചിത്രം നാണയത്തില്‍ ഉള്‍പ്പെടുത്തുന്നത്.