kerala

എസ്.ഐ.ആറിലൂടെ മുസ്‌ലിം പിന്നാക്ക ന്യൂനപക്ഷങ്ങളെ മോദി വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നു; ടി.പി അഷ്‌റഫലി

By webdesk18

September 28, 2025

എസ് ഐ ആറിലൂടെ ഇന്ത്യയിലെ മുസ്‌ലിം പിന്നാക്ക ന്യൂനപക്ഷങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനും തുടര്‍ന്ന് പൗരത്വ നിഷേധത്തിനുമുള്ള നീഗൂഢമായ കരുനീക്കങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും അഭ്യന്തരമന്ത്രി അമിഠ് ഷായും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ചു കൊണ്ട് ശ്രമിക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി.പി അഷ്‌റഫലി പറഞ്ഞു. ഇതിന്നെതിരില്‍ ഇന്ത്യയുടെ പൈതൃകം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള പ്രതികരണങ്ങളാണ് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും കാണുന്നതെന്നും ഇത്തരം പ്രക്ഷോഭങ്ങളോട് ചേര്‍ന്നുനിന്നു കൊണ്ടാണ് ഡല്‍ഹിയില്‍ യൂത്ത് ലീഗ് നാഷണല്‍ കമ്മറ്റി വോട്ട് ചോരി പ്രക്ഷോഭം നടത്തിയതെന്നും ബിഹാറിലെ കിഷന്‍ഗഞ്ചില്‍ ഉള്‍പ്പെടെ യൂത്ത് ലീഗ് പ്രഖ്യാപിച്ച സമരം ഇതിന്റെ ഭാഗമാണെന്നും അഷ്‌റഫലി പറഞ്ഞു. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സംഘടന ശാക്തീകരണ ക്യാമ്പയിന്‍ ഭാഗമായി കര്‍ണാടക സംസ്ഥാന കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.