india

രാഹുല്‍ ഗാന്ധിക്കെതിരെ പിണറായി പറഞ്ഞത് ഏറ്റെടുത്ത് മോദി

By webdesk13

April 21, 2024

കേരള മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരിഹാസ പ്രയോഗങ്ങൾ ഏറ്റെടുത്ത് മോദിയും ബി.ജെ.പിയും. രാഹുലിനെ തന്നേക്കാൾ രൂക്ഷമായി വിമർശിക്കുന്നത് പിണറായിയാണെന്ന് മഹാരാഷ്ട്രയിലെ നാന്ദെഡിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മോദി പറഞ്ഞു.

താൻ പോലും ഉപയോഗിക്കാത്ത ഭാഷയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നുണ്ടെന്ന് മോദി വ്യക്തമാക്കി. പിണറായിയും മോദിയും ഒരേ സ്വരത്തിൽ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് വലിയ ചർച്ചയായിട്ടുണ്ട്.

ബി.ജെ.പിക്കെതിരായ മതേതര സഖ്യത്തിന് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിയെ വളരെ രൂക്ഷമായാണ് പിണറായി വിജയനും സി.പി.എമ്മും ആക്രമിക്കുന്നത്. മതേതര സഖ്യത്തോടുള്ള സി.പി.എമ്മിന്റെ വിശ്വാസ്യത ഇതോടെ വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്.