Football

അയാളൊരു ദുരന്തം; അര്‍ജന്റീനക്കെതിരായ കളി നിയന്ത്രിച്ച റഫറിയെ പഴിച്ച് മോഡ്രിച്

By Test User

December 14, 2022

അര്‍ജന്റീന ക്രൊയേഷ്യ മത്സരത്തിനൊടുവില്‍ റഫറിക്കെതിരെ വിമര്‍ശനവുമായി ക്രൊയേഷ്യ. ക്രൊയേഷ്യന്‍ നായകന്‍ ലൂക മോഡ്രിചും പരിശീലകനുമാണ് റഫറിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

മെസ്സി ഗോളാക്കി മാറ്റിയ പെനാല്‍റ്റിയാണ് വിമര്‍ശത്തിനാധാരം. ”ആ പെനാല്‍റ്റി വരെ ഞങ്ങള്‍ നന്നായി കളിച്ചുവരികയായിരുന്നു. എന്റെ അഭിപ്രായത്തില്‍ അത് അനുവദിക്കേണ്ടിയിരുന്നില്ല” എന്ന് മോഡ്രിച് പറഞ്ഞു.”റഫറിമാരെ കുറിച്ച് പൊതുവെ ഞാനൊന്നും പറയാറില്ല. ഇന്നുപക്ഷേ, അതു പറയാതിരിക്കാനാകില്ല. എനിക്കറിയാവുന്നവരില്‍ ഏറ്റവും മോശം റഫറിമാരിലൊരാളാണയാള്‍. ഇങ്ങനെ നീളുന്നു വിമര്‍ശനത്തിന്റെ വാക്കുകള്‍. അതേസമയം അര്‍ജന്റീനയെ പ്രശംസിക്കുകയും ചെയ്തു.