ഇന്നലെയായിരുന്നു പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയത്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി നെതന്യാഹു രംഗത്തെത്തിയത്
ടെല്‍ അവീവ്: പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം തീവ്രവാദത്തിനുള്ള സമ്മാനമാണെന്നും ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീന്‍ രാഷ്ട്രമുണ്ടാകില്ലെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഇതിന് മറുപടി നല്‍കുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ഇന്നലെയായിരുന്നു പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയത്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി നെതന്യാഹു രംഗത്തെത്തിയത്. ഇത് നേതാക്കള്‍ക്കുള്ള തന്റെ കൃത്യമായ സന്ദേശമെന്ന് പറഞ്ഞുകൊണ്ടാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമാക്കാനുള്ള നീക്കം നടക്കില്ലെന്ന് നെതന്യാഹു തുറന്നടിച്ചത്. ഇത് തീവ്രവാദത്തിന് നിങ്ങള്‍ നല്‍കുന്ന വലിയ സമ്മാനമാണ്. നിങ്ങള്‍ക്ക് മറ്റൊരു സന്ദേശം കൂടി താന്‍ നല്‍കുകയാണ്. അത് നടക്കാന്‍ പോകുന്നില്ല (പലസ്തീനെ രാഷ്ട്രമാക്കാനുള്ള നീക്കം). ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറന്‍ ഭാഗത്ത് പലസ്തീന്‍ രാഷ്ട്രമുണ്ടാകില്ല. തീവ്രവാദ രാഷ്ട്രങ്ങള്‍ക്ക് താന്‍ കടിഞ്ഞാണിട്ടു. അവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങള്‍ പയറ്റിയും നിശ്ചയദാര്‍ഢ്യത്തോടെയുമാണ് തങ്ങള്‍ ഇത് നടപ്പിലാക്കിയത്. ജൂദിയയിലും സമാരിയയിലും ജൂത കുടിയേറ്റം തങ്ങള്‍ ഇരട്ടിയാക്കി. ഇത് തങ്ങള്‍ തുടരുമെന്നും നെതന്യാഹു പറഞ്ഞു.
അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായായിരുന്നു യുകെയും കാനഡയും ഓസ്‌ട്രേലിയയും പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചത്. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനം
പ്രതീക്ഷിക്കുന്നുവെന്നായിരുന്നു യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞത്. ഗാസയില്‍ തടവിലുള്ള ബന്ധികളെ മോചിപ്പിക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ടതായി സ്റ്റാര്‍മര്‍ പറഞ്ഞു. പലസ്തീനികള്‍ക്കും ഇസ്രയേലികള്‍ക്കും സമാധാനവും മികച്ച ഭാവിയും ഉണ്ടാകണമെന്നും പട്ടിണിയും നാശനഷ്ടങ്ങളും അസഹനീയമാണെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പലസ്തീനെ രാഷ്ട്രമാക്കാനുള്ള നീക്കം ഹമാസിനുള്ള പ്രതിഫലമെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു.
അമേരിക്കയുടെയും ഇസ്രയേലിന്റെയും കടുത്ത എതിര്‍പ്പ് മറികടന്നാണ് പലസ്തിനെ യുകെ രാഷ്ട്രമായി പ്രഖ്യാപിച്ചത്. നേരത്തേ ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു കെയര്‍ സ്റ്റാര്‍മര്‍ പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന തീരുമാനം അറിയിച്ചത്. ബ്രിട്ടന്റെ തീരുമാനത്തോട് യോജിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ഫ്രാന്‍സും ബെല്‍ജിയവും പലസ്തീന്‍ രാഷ്ട്രം വേണമെന്ന നിലപാടിലാണ്. ഇവരും ഉടന്‍ പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിക്കും.
തിരുവനന്തപുരം: ബിഹാര്‍ മോഡല്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) കേരളത്തില്‍ നടപ്പാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തില്‍ ശക്തമായ എതിര്‍പ്പുമായി യുഡിഎഫ്. എസ്.ഐ.ആര്‍ നടപ്പാക്കുന്നതിന് മുന്നോടിയായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.യു.ആര്‍ രത്തന്‍ ഖേല്‍ക്കര്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് യു.ഡി.എഫ് പ്രതിനിധികള്‍ ശക്തമായ എതിര്‍പ്പറിയിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്ത 52 ലക്ഷം പേരെ ഒഴിവാക്കാനുള്ള തെരഞ്ഞെടുപ്പു കമ്മിഷന്റെ നീക്കം അനുവദിക്കാനാകില്ലെന്ന് യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധികരിച്ച പി.സി വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു. ആധാറിന് പുറമേ പതിമൂന്നാമത്തെ ആധികാരിക രേഖയായി റേഷന്‍കാര്‍ഡ് കൂടി അംഗീകരിക്കണം. ബീഹാര്‍ മോഡലിനെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ തോതിലുള്ള പ്രതിഷേധമുയര്‍ത്തുമ്പോള്‍ അതേ മോഡല്‍ കേരളത്തില്‍ നടപ്പാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് നടപടികളിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ കടന്നിരിക്കേ അതോടൊപ്പം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപിടിയുമായി തിടുക്കത്തില്‍ മുന്നോട്ടു പോകാനുള്ള തീരുമാനം മാറ്റിവെക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത്ര കാലവും വോട്ടര്‍പട്ടിക പുതുക്കിയത് ഏറ്റവും ഒടുവിലെ വോട്ടര്‍ പട്ടിക അടിസ്ഥാന രേഖയാക്കിയായിരുന്നെങ്കില്‍ എസ്.ഐ.ആര്‍ പരിഷ്‌കരണത്തിന് 2002ലെ വോട്ടര്‍ പട്ടിക അടിസ്ഥാന രേഖയാക്കുന്നത് തികച്ചും ദുരൂഹമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ലിജു പറഞ്ഞു.
2002ലെ വോട്ടര്‍ പട്ടിക അടിസ്ഥാന രേഖയാക്കിയുള്ള വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിലൂടെ കഴിഞ്ഞ 4 നിയമസഭാ തെരഞ്ഞെടുപ്പുകളിലും 5 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വോട്ടു രേഖപ്പെടുത്തിയ 52 ലക്ഷം അര്‍ഹരായ വോട്ടര്‍മാര്‍ ഒഴിവാക്കപ്പെടുമെന്ന് യോഗത്തില്‍ സി.പി.എം പ്രതിനിധി എം.വി ജയരാജന്‍ പറഞ്ഞു. എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കുന്നത് ഒഴിവാക്കി ബി.എല്‍.ഒമാര്‍ വീടു വീടാന്തരം കയറി എന്യൂമറേഷന്‍ നടത്തുകയാണ് വേണ്ടതെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 7 മാസം കൂടി ഉണ്ടെന്നിരിക്കെ തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണത്തിന്റെ പ്രസക്തിയെന്തെന്നായിരുന്നു സി.പി.ഐ പ്രതിനിധി കെ.രാജുവിന്റെ ചോദ്യം. അതേസമയം എസ്.ഐ.ആര്‍ നടപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ബി.ജെ.പി പ്രതിനിധി ബി ഗോപാലകൃഷ്ണന്‍ സ്വാഗതം ചെയ്തു.
ഫലസ്തീൻ ഐക്യദാർഢ്യത്തെ സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ചിഹ്നമാണ് തണ്ണിമത്തൻ
ഹേഗ്: ബജറ്റ് ചർച്ചക്കിടെ ഫലസ്തീൻ പതാകയുടെ നിറങ്ങളുള്ള വസ്ത്രം ധരിച്ചെത്തിയതിന് പാർലമെന്റിൽ നിന്ന് പുറത്താക്കിയ ഡച്ച് എംപി തിരിച്ചെത്തിയത് തണ്ണിമത്തൻ പ്രിന്റുള്ള ടോപ്പുമായി. പാർട്ടി ഫോർ ആനിമൽസ് നേതാവും ഡച്ച് എംപിയുമായ എസ്തർ ഓവെഹാൻഡിനെയാണ് പാർലമെന്റിൽ നിന്നും പുറത്താക്കിയത്. വ്യാഴാഴ്ചയാണ് സംഭവം.
എംപിമാർ എല്ലാം പാർലമെന്റിനകത്ത് നിഷ്പക്ഷ വസ്ത്രധാരണം സ്വീകരിക്കണമെന്ന് തീവ്ര വലതുപക്ഷമായ പിവിവിയുടെ സ്പീക്കർ മാർട്ടിൻ ബൊസാമ വാദിച്ചു. പാർട്ടി നേതാക്കളുടെ സമ്മർദത്തെ തുടർന്നാണ് സ്പീക്കർ ഓവെഹാൻഡിനെ സഭയിൽ നിന്ന് പുറത്താക്കിയത്. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ തന്നെ പുറത്താക്കിക്കോളൂ എന്ന് സ്പീക്കർക്ക് മറുപടിയായി ഓവെഹാൻഡ് പറഞ്ഞിരുന്നു. സഭയിൽ നിന്ന് പുറത്ത് പോയ ശേഷം തണ്ണിമത്തൻ പ്രിന്റുള്ള ടോപ്പ് ധരിച്ചാണ് ഓവെഹാൻഡ് തിരിച്ചെത്തിയത്. ഫലസ്തീൻ ഐക്യദാർഢ്യത്തെ സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ചിഹ്നമാണ് തണ്ണിമത്തൻ.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ യൂറോപിൽ നി ലനിൽക്കുന്ന വേർതിരിവിന്റെ പ്രതീകമാണ് ഇതെന്ന് നെറ്റിസൺസ് പ്രതികരിച്ചു. ഗസയിൽ നടക്കുന്ന വംശഹത്യയെ അംഗീകരിക്കാനും നടപടിയെടുക്കാനും കാബിനറ്റ് വിസമ്മതിക്കുന്ന സാഹചര്യത്തിൽ ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ഓവെഹാൻഡ് പറഞ്ഞു.
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
കമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
മുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?