india

ഭാരത് മാതാ എന്ന് ജപിച്ചാല്‍ മുസ്‌ലിംകള്‍ക്ക് ശാഖയില്‍ വരാം; വിവാദ പരാമര്‍ശവുമായി മോഹന്‍ ഭാഗവത്

By webdesk17

April 08, 2025

ഭാരത് മാതാ എന്ന് ജപിച്ചാല്‍ മുസ്‌ലിംകള്‍ക്ക് ശാഖയില്‍ വരാമെന്ന വിവാദ പരാമര്‍ശവുമായി മോഹന്‍ ഭാഗവത്. ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യത്തെയും ‘ഭഗവ ഝന്ദ’ കാവി പതാകയെയും ബഹുമാനിക്കുന്ന എല്ലാവരെയും ശാഖകള്‍ സ്വാഗതം ചെയ്യുന്നുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

എല്ലാ ഇന്ത്യക്കാര്‍ക്കും ശാഖകളിലേക്ക് സ്വാഗതമെന്നും ശാഖയില്‍ ചേരാന്‍ വരുന്ന ഓരോരുത്തരും ‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ ഒരു മടിയും കാണിക്കരുതെന്നും കാവി പതാകയോട് ബഹുമാനം കാണിക്കണം എന്നതാണ് ഏക വ്യവസ്ഥയെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കാത്തവരോട് സംഘത്തില്‍ ചേരാനും അതിന്റെ ‘ശാഖ’കളില്‍ പങ്കെടുക്കാനും ആഹ്വാനം ചെയ്ത ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്, ‘ഭാരത് മാതാവിനെയും’ ‘ഭഗവ ഝന്ദ’യെയും കാവി പതാക ആദരിക്കുന്ന എല്ലാവരെയും സംഘടന സ്വാഗതം ചെയ്യുന്നതായും പറഞ്ഞു.

ഇന്ത്യയിലെ എല്ലാ മതങ്ങളിലും വിഭാഗങ്ങളിലും ജാതികളിലും പെട്ട ആളുകളെ ശാഖകളിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.