Connect with us

kerala

ഉത്തരം മുട്ടിയപ്പോൾ രാജിവച്ചൊഴിഞ്ഞതാകാം മോഹന്‍ലാല്‍: ഷമ്മി തിലകന്‍

കമ്മിറ്റി പിരിച്ചുവിട്ടത് വോട്ട് ചെയ്തവരോട് കാണിച്ച വഞ്ചനയാണ്

Published

on

അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പൂർണ്ണമായും രാജിവെച്ചത് എടുത്തുചാട്ടം ആണെന്ന് നടൻ ഷമ്മി തിലകൻ. സംഘടനയിൽ അനിശ്ചിതത്വം ഉണ്ടായെന്നും ഒന്നും പ്രതികരിക്കാത്തതിന് പിന്നില്‍ അമ്മ പ്രസിഡന്റിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടതാകാമെന്നും ഷമ്മി തിലകന്‍ പറഞ്ഞു. കമ്മിറ്റി പിരിച്ചുവിട്ടത് വോട്ട് ചെയ്തവരോട് കാണിച്ച വഞ്ചനയാണ്. അമ്മ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമാണ് ഇപ്പോൾ എന്ന് തോന്നുന്നുവെന്നും ഷമ്മി തിലകൻ പറഞ്ഞു.

ഉത്തരം മുട്ടിയപ്പോൾ രാജിവച്ചൊഴിഞ്ഞതാകാം അദ്ദേഹം. മോഹൻലാലിന്റെ മൗനം കാരണം ബലിയാടായ താൻ. ശരിപക്ഷവാദമെന്ന ആശയമാണ് ഞാൻ സംഘടനയക്ക് നേരെ ഉയർത്തിയത്. തെറ്റ് ആര് ചെയ്താലും ആ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താനുള്ള മനസ്സ് കാണിക്കണമെന്നും ഷമ്മി തിലകന്‍ പറഞ്ഞു.മൗനം വിദ്വാന് ഭൂഷണം എന്നും താരം പറഞ്ഞു.

പുതിയ തലമുറക്കാര്‍ നേതൃത്വത്തിലേക്ക് വരുന്നത് അനിവാര്യതയാണ്. വനിതകള്‍ വരണമെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് ഷമ്മി തിലകന്‍ പ്രതികരിച്ചു. വിഷയത്തില്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ പ്രതികരണത്തെ ഷമ്മി തിലകന്‍ പരിഹസിച്ചു. എന്നെ വിട്ടേക്കൂ. എന്നില്‍ ഔഷധമൂല്യങ്ങളില്ലെന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങും അധിക സുരക്ഷയും വേണം: ഹൈക്കോടതി

സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങും അധിക സുരക്ഷയും വേണമെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

അക്രമസാധ്യതയുണ്ടെന്ന് ഭയം ഉണ്ടെങ്കില്‍ സ്ഥാനാര്‍ഥിക്കും സ്വന്തം നിലയ്ക്ക് വീഡിയോ ചിത്രീകരണം ആവശ്യപ്പെടാമെന്നും ഇതിനായി മൂന്ന് ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപേക്ഷ നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സ്ഥാനാര്‍ഥിയുടെ ചെലവിലായിരിക്കും ഇതിന് അനുവാദം നല്‍കുക. സ്ഥാനാര്‍ഥികള്‍ക്കോ ഏജന്റുമാര്‍ക്കോ ജീവന് ഭീഷണിയുണ്ടെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കണം. ഇതിനായി മൂന്ന് ദിവസത്തിനകം ജില്ലാ പൊലീസ് മേധാവിക്കോ കമ്മീഷണര്‍ക്കോ അപേക്ഷ നല്‍കണം.

Continue Reading

kerala

റോഡില്‍ പെട്ടെന്ന് വിള്ളല്‍ വീണു, ബസിലുണ്ടായിരുന്നത് 36 കുട്ടികളെന്ന് സ്‌കൂള്‍ ബസ് ഡ്രൈവര്‍

ദേശീയപാതയുടെ ഭൂമി ആഴത്തില്‍ വിള്ളല്‍ വന്ന സാഹചര്യത്തിലാണ് ഉള്ളത്.

Published

on

കൊല്ലം കൊട്ടിയത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാത തകര്‍ന്നുവീണ സംഭവത്തില്‍ പ്രതികരണവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍. ബസ് ഇറങ്ങുന്ന സമയത്താണ് റോഡില്‍ പെട്ടെന്ന് വിള്ളല്‍ വീഴുന്നതെന്നും വേഗം ബസ് ഒതുക്കി കുട്ടികളെ സുരക്ഷിതമായി സമീപത്തെ വീട്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഷാജി പറഞ്ഞു. സംഭവസമയം 36 ഓളം കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്.

ദേശീയപാതയുടെ ഭൂമി ആഴത്തില്‍ വിള്ളല്‍ വന്ന സാഹചര്യത്തിലാണ് ഉള്ളത്. വയലുകളാല്‍ ചുറ്റപ്പെട്ട ഭാഗമായതിനാല്‍ അപകടസാധ്യത ഉണ്ടാകുമെന്ന് നേരത്തെ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും നിവേദനം അടക്കം നല്‍കിയിരുന്നുവെന്നും മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രതികരിച്ചു.

അതേസമയം, ഈ ഭാഗത്ത് കൂടിയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചു. തിരുവനന്തപുരം ഭാഗത്തേക്കുള്ള ഒരു വാഹനവും ഈ പ്രദേശത്ത് കൂടെ കടത്തി വിടില്ല. ദേശീയപാതയുടെ ഇരുവശത്തുകൂടിയുള്ള ഗതാഗതവും നിര്‍ത്തിവെച്ചു.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം സമാധാനപരമായിരിക്കണം, പരസ്യപ്രചാരണം 7ന് അവസാനിക്കും

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങ് ഡിസംബര്‍ 9ന് നടക്കും.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ വലിയ ആവേശത്തിലാണ് മുന്നണികള്‍. പരസ്യപ്രചാരണം അവസാനിക്കുന്ന ഘട്ടത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികള്‍ സമാധാനപരമായിരിക്കണമെന്നും, ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദേശിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങ് ഡിസംബര്‍ 9ന് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് 9ന് തെരഞ്ഞെടുപ്പ്. ഈ ജില്ലകളില്‍ പരസ്യപ്രചാരണം ഡിസംബര്‍ 7 ന് വൈകുന്നേരം 6 മണിയോടെ അവസാനിക്കും.

പൊതുജനങ്ങള്‍ക്ക് മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികള്‍ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തര്‍ക്കങ്ങളും, വെല്ലുവിളികളും, ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗണ്‍സ്‌മെന്റുകളും പ്രചാരണ ഗാനങ്ങള്‍ ഉച്ചത്തില്‍ കേള്‍പ്പിച്ചു മത്സരിക്കുന്ന പ്രവണതയും കര്‍ശനമായി നിയന്ത്രിക്കാന്‍ കമ്മീഷണര്‍ ജില്ലാ കളക്ടര്‍മാര്‍ക്കും പോലീസ് അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കി.

പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പുവരുത്തണം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. ഈ വ്യവസ്ഥ തദ്ദേശസ്വയംഭരണപൊതുതെരഞ്ഞെടുപ്പിനും ബാധകമാണ്.

Continue Reading

Trending