Connect with us

Film

മോഹന്‍ലാലിന്റെ മകള്‍ അഭിനയരംഗത്തേക്ക്; ‘തുടക്കം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

തിങ്കളാഴ്ച സോഷ്യല്‍ മീഡിയയിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

Published

on

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അഭിനയരംഗത്തേക്ക്. ‘തുടക്കം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തിങ്കളാഴ്ച സോഷ്യല്‍ മീഡിയയിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ഈ വര്‍ഷത്തെ ഓണം സീസണില്‍ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഒരു ബസ് യാത്രക്കിടയില്‍ ജനലിലൂടെ പുറത്തേക്ക് നോക്കി പുഞ്ചിരിക്കുന്ന വിസ്മയയെയാണ് പോസ്റ്ററില്‍ കാണുന്നത്. വിസ്മയക്കൊപ്പം സഹതാരം ആശിഷ് ജോ ആന്റണിയും പോസ്റ്ററില്‍ കാണാം. മോഹന്‍ലാലിന്റെ മുഖം മങ്ങിയ രീതിയില്‍ പോസ്റ്ററിന്റെ മുകള്‍ഭാഗത്തായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നുണ്ടെന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിരുന്നു. മോഹന്‍ലാലും തന്റെ സാമൂഹികമാധ്യമങ്ങളില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിന്റെ ബാനറാണ് ചിത്രം നിര്‍മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ‘തുടക്കം’. ജൂഡ് ആന്റണിയുടെ ‘2018’ എന്ന സിനിമക്ക് ശേഷം ഒരുക്കുന്ന സിനിമയാണിത്.

‘ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോള്‍ ഞാന്‍ കണ്ടതാണ് ആ കണ്ണുകളില്‍ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി…കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു ആന്റണി -ജൂഡ് തുടക്കമാകട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു എന്നായിരുന്നു ജൂഡ് പറഞ്ഞത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ഓണത്തിന് തിയേറ്ററിലെത്തും വിസ്മയയുടെ ‘തുടക്കം’; വമ്പൻ റിലീസുകൾക്കൊപ്പം ആദ്യ നായികാ അരങ്ങേറ്റം

സിനിമയെക്കുറിച്ചുള്ള ഓരോ അപ്ഡേറ്റിനും മികച്ച സ്വീകാര്യത ലഭിക്കുമ്പോൾ, ഇപ്പോഴിതാ ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തുമെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.

Published

on

മലയാളി സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ മകൾ വിസ്മയയുടെ ആദ്യ സിനിമയായ ‘തുടക്കം’. സിനിമയെക്കുറിച്ചുള്ള ഓരോ അപ്ഡേറ്റിനും മികച്ച സ്വീകാര്യത ലഭിക്കുമ്പോൾ, ഇപ്പോഴിതാ ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തുമെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.

മലയാള സിനിമയിൽ ഓണറിലീസുകൾക്ക് എന്നും പ്രത്യേക പ്രാധാന്യമുണ്ട്. ഈ ഓണത്തിനും വമ്പൻ താരനിര ചിത്രങ്ങളുടെ തിരക്കായിരിക്കും തിയേറ്ററുകളിൽ. ബേസിലിന്റെ ‘അതിരടി’, ദുൽഖർ സൽമാന്റെ ‘ഐ ആം ഗെയിം’, പൃഥ്വിരാജിന്റെ ‘ഖലീഫ’ എന്നിവ ഓണം റിലീസായി എത്തും. *‘സർവ്വം മായ’യ്ക്ക് പിന്നാലെ നിവിൻ പോളിയുടെ *‘ബത്‌ലഹേം കുടുംബ യൂണിറ്റ്’*യും ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഈ വമ്പന്മാർക്കൊപ്പമാണ് വിസ്മയയുടെ *‘തുടക്കം’**യും പ്രേക്ഷകരിലേക്ക് എത്തുന്നത്.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്നുവെന്നതും ശ്രദ്ധേയമാണ്. വലിയ അവകാശവാദങ്ങളില്ലാത്ത, ഒരു കുഞ്ഞ് സിനിമയായിരിക്കും ‘തുടക്കം’ എന്നാണ് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

ആശിർവാദ് സിനിമാസിന്റെ 37-ാം ചിത്രം കൂടിയായ ‘തുടക്കം’, ‘2018’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണ്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരെയും ഴോണറെയും കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ആക്ഷൻ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്ന റിപ്പോർട്ടുകളും ടൈറ്റിൽ ഡിസൈനും സൂചന നൽകുന്നുണ്ട്.

മുന്‍പ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ‘ബറോസ്’ എന്ന ചിത്രത്തിൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. നായികയായി വിസ്മയയുടെ ആദ്യ അരങ്ങേറ്റം കൂടിയായ ‘തുടക്കം’, ഈ ഓണത്തിന് തിയേറ്ററുകളിൽ ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങുകയാണ്.

Continue Reading

kerala

ടിപി വധക്കേസ്; ഒന്നാം പ്രതിക്ക് പരോള്‍, സ്വാഭാവികമെന്ന് ജയില്‍ അധികൃതര്‍

അതേ സമയം, ടിപി വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

Published

on

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിക്ക് വീണ്ടും പരോള്‍. ഒന്നാം പ്രതി എം സി അനൂപിനാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പരോള്‍ അനുവദിച്ചത്. സ്വാഭാവിക പരോള്‍ എന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. 20 ദിവസത്തേക്കാണ് പരോള്‍ നല്‍കിയിരിക്കുന്നത്.

അതേ സമയം, ടിപി വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ആരോഗ്യ-കാരണങ്ങളാലാണ് ജാമ്യാപേക്ഷ. ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നില്ല. ഭരണ കക്ഷിയില്‍പ്പെട്ട ആളായതിനാലാണ് സര്‍ക്കാര്‍ എതിര്‍ക്കാത്തതെന്നും ജ്യോതിബാബുവിന് ജാമ്യം നല്‍കരുതെന്നും കെ.കെ.രമയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു.

 

Continue Reading

news

‘ഞാന്‍ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’; സ്വയം പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്

വെനസ്വേലയിലെ അധിനിവേശ ആക്രമണത്തിനും പ്രസിഡന്റ് മഡുറോയെ പിടിച്ചുകൊണ്ടുപോയതിനും പിന്നാലെ പുതിയ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

Published

on

വെനസ്വേലയിലെ അധിനിവേശ ആക്രമണത്തിനും പ്രസിഡന്റ് മഡുറോയെ പിടിച്ചുകൊണ്ടുപോയതിനും പിന്നാലെ പുതിയ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ ‘വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ ആണെന്ന് ട്രംപ് അവകാശപ്പെട്ടു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത എഡിറ്റഡ് ഇമേജിലാണ് ട്രംപിന്റെ അവകാശവാദം. വെനസ്വേലയില്‍ നിലവില്‍ ആക്ടിങ് പ്രസിഡന്റുണ്ടായിരിക്കെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഇത്തരമൊരു നീക്കം.

വിക്കിപ്പീഡിയയിലെ പ്രൊഫൈലില്‍ ‘വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ എന്ന് കൂട്ടിച്ചേര്‍ത്തിരിക്കുന്ന എഡിറ്റഡ് സ്‌ക്രീന്‍ ഷോട്ട് ഇമേജാണ് ട്രംപ് പങ്കുവച്ചിരിക്കുന്നത്. ഇതില്‍, 2026 ജനുവരി മുതല്‍ ‘വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ എന്നാണ് ട്രംപിന്റെ പദവിയായി ആദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു ശേഷമാണ് അമേരിക്കയുടെ 45ാമത്തെയും 47ാമത്തെയും പ്രസിഡന്റ് എന്ന ഔദ്യോഗിക പദവി രേഖപ്പെടുത്തിയിരിക്കുന്നത്.

വെനസ്വേലന്‍ സുപ്രിം ട്രൈബ്യൂണല്‍ ഓഫ് ജസ്റ്റിസ് വഴിയും ഭരണഘടനാ പിന്തുടര്‍ച്ച പ്രക്രിയ വഴിയുമാണ് ഇടക്കാല പ്രസിഡന്റ് അധികാരമേല്‍ക്കുന്നത് എന്നിരിക്കെയാണ് ട്രംപിന്റെ പുതിയ അവകാശവാദം. വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസാണ് നിലവില്‍ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്. മദൂറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയതിന് പിന്നാലെ വെനസ്വേലന്‍ സുപ്രിം ട്രൈബ്യൂണല്‍ ഓഫ് ജസ്റ്റിസാണ് റോഡ്രിഗസിനോട് ആക്ടിങ് പ്രസിഡന്റ് പദവിയേറ്റെടുക്കാന്‍ ഉത്തരവിട്ടത്.

ജനുവരി മൂന്നിന് പുലര്‍ച്ചെ രണ്ടോടെയാണ് സൈനിക നീക്കത്തിലൂടെ തലസ്ഥാനമായ കാരക്കാസ് ആക്രമിച്ച് നിക്കോളാസ് മദൂറോയെയും ഭാര്യയേയും തട്ടിക്കൊണ്ടുപോയത്. പിന്നാലെ, വെനസ്വേലയുടെ നിയന്ത്രണം തനിക്കാണെന്ന് പിറ്റേദിവസം ഡോണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. യുഎസുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന്റെ സര്‍ക്കാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിനിടെയൊണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.

അമേരിക്കയുമായി സഹകരിച്ചില്ലെങ്കില്‍ മദൂറോയേക്കാള്‍ വലിയ വില വെനസ്വേലയ്ക്ക് നല്‍കേണ്ടിവരുമെന്നാണ് ട്രംപ് നേരത്തെ നല്‍കിയ മുന്നറിയിപ്പ്.

Continue Reading

Trending