Culture

കോഴിക്കോട് ജില്ലയില്‍ നാളെ പ്ലസ്ടു വരെയുള്ള വിദ്യാലയങ്ങള്‍ക്ക് അവധി

By web desk 1

July 21, 2019

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്ലസ്ടു വരെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. കോളജുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ഇല്ല.

നേരത്തെ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.