gulf

കള്ളപ്പണം വെളുപ്പിക്കല്‍; അബുദാബിയില്‍ മൂന്ന് കമ്പനികള്‍ക്ക് 2.25 ദശലക്ഷം ദിര്‍ഹം പിഴ

By Test User

November 04, 2022

അബുദാബി: കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അബുദാബിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് കമ്പനികള്‍ക്ക് സാമ്പത്തിക മന്ത്രാലയം പിഴ ചുമത്തി. സ്വര്‍ണ്ണം, രത്‌നക്കല്ലുകള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു കമ്പനികള്‍ക്കും റിയല്‍എസ്‌റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരുകമ്പനിക്കുമാണ് പിഴ ചുമത്തിയത്. 2.25 ദശലക്ഷം ദിര്‍ഹമാണ് പിഴ ചുമത്തുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടിയുണ്ടായത്. അതേസമയം നടപടിക്കെതിരെ പരാതിയുണ്ടെങ്കില്‍ 15 ദിവസത്തിനകം ബോധിപ്പിക്കാന്‍ അവസരമുണ്ടായിരിക്കുമെന്നും ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.