kerala

മണ്‍സൂണ്‍ ബംപര്‍ ഒന്നാം സമ്മാനം മലപ്പുറത്ത്; കുടുംബശ്രീ പ്രവര്‍ത്തകര്‍ കൂട്ടായെടുത്ത ടിക്കറ്റിന്

By webdesk14

July 27, 2023

മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റ് ഒന്നാം സമ്മാനം അടിച്ചത് മലപ്പുറത്ത്. പരപ്പനങ്ങാടിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ അടിച്ചത്. mb 200261 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. പാലക്കാട് നിന്ന് വിറ്റ ടിക്കറ്റാണ്. പാലക്കാട്ടെ ന്യൂ സ്റ്റാര്‍ ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്.

കൂട്ടമായി നില്‍ക്കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളോട് ഒരു സുഹൃത്ത് ചോദിച്ചാണ് നിങ്ങള്‍ക്കാര്‍ക്കെങ്കിലും ടിക്കറ്റ് വേണോയെന്ന്. 250 രൂപയാണ് വിലയെന്ന് കേട്ടപ്പോള്‍ എല്ലാവരും ഒന്ന് മടിച്ചു. പിന്നീട് 50 രൂപ ഓരോരുത്തരും പങ്കിട്ടെടുത്താണ് ടിക്കറ്റ് വാങ്ങിയത്.