kerala

കേരളത്തില്‍ കാലവര്‍ഷം എത്തി: കോഴിക്കോട് ഇന്ന് ഓറഞ്ച് അലര്‍ട്ട്, 9 ജില്ലകളില്‍ യെലോ അലര്‍ട്ട്

By webdesk14

June 08, 2023

കാലവര്‍ഷം കേരളത്തിലെത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രവചിച്ചതിലും 3 ദിവസം വൈകയിാണ് കാലവര്‍ഷം സംസ്ഥാനത്തെത്തിയത്. കേരളത്തില്‍ 10 ജില്ലകളില്‍ ശക്തമായ മഴ മുന്നില്‍ കണ്ട് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.