kerala

മാസപ്പടി വിവാദം; മുഖ്യമന്ത്രിയ്ക്കും മകൾക്കുമെതിരായ മാത്യു കുഴൽനാടന്‍റെ ഹർജി ഇന്ന് പരി​ഗണിക്കും

By webdesk14

March 14, 2024

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി ഇന്ന് കോടതിയിൽ. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. ധാതുമണൽ ഖനനത്തിന് സിഎംആർഎല്ലിന് വഴിവിട്ട് മുഖ്യമന്ത്രി സഹായം നൽകിയെന്നും പ്രത്യുപകാരമായി കമ്പനി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി കൊടുത്തെന്നുമാണ് ഹർജിയിലെ ആരോപണം.

മുഖ്യമന്ത്രി, മകൾ അടക്കം ഏഴ് പേർക്കെതിരെയാണ് മാത്യു കുഴൽനാടൻ ഹർജി ഫയൽ ചെയ്തത്. ഫെബ്രുവരി 29നാണ് മാത്യു കുഴൽനാടൻ ഹർജി സമർപ്പിച്ചത്. ​ഹർജി ഫയലിൽ സ്വീകരിക്കുന്നത് സർക്കാർ അഭിഭാഷകൻ എതിർത്തിരുന്നു. എന്നാൽ കോടതി ആവശ്യം തള്ളി. പിന്നീട് സർക്കാർ അഭിഭാഷകനു ഹർജിയിൽ മറുപടി നൽകാൻ 15 ദിവസം സമയം അനുവദിക്കുകയായിരുന്നു.