Connect with us

More

ഭൂമിയുടെ ആദ്യ ഉപഗ്രഹം ചന്ദ്രനല്ല

Published

on

ഭൂമിയുടെ പ്രകൃതിദത്ത ഉപഗ്രഹമായ ചന്ദ്രനെ സംബന്ധിച്ച് നിരവധി പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാറുണ്ട്. ചന്ദ്രന്‍ രൂപപ്പെട്ടത് എങ്ങനെ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇസ്രാഈല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും വെയ്‌സമാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസും നടത്തിയ പഠനത്തില്‍ ഭൂമിയുടെ ഉപഗ്രഹത്തെ സംബന്ധിച്ച് രസകരമായ ഒരു വസ്തുതത പുറത്തുവന്നിരിക്കുകയാണ്. ഭൂമിയുടെ ആദ്യ ഉപഗ്രഹം ചന്ദ്രനല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ നാം കാണുന്ന ചന്ദ്രന്‍ ഉപഗ്രഹ ശ്രേണിയില്‍ അവസാനത്തേതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചന്ദ്രനു മുമ്പ് നിരവധി ഉപഗ്രഹങ്ങള്‍ ഭൂമിയെ വലയം വെച്ചിട്ടുണ്ട്.

saturnian_dream__moonlet_requiem_by_eduardo_tarasca-d4zsbjk

അതേസമയം ചന്ദ്രന്‍ രൂപപ്പെട്ടത് ചെറു ഉപഗ്രഹങ്ങളുടെ കൂട്ടിയിടിയിലാണെന്ന കണ്ടെത്തലും പഠനറിപ്പോര്‍ട്ടിലുണ്ട്. ഭൂമിയുമായോ ഉപഗ്രഹ സമാനമായ വസ്തുക്കള്‍ക്കളുമായോ ഉണ്ടായ കൂട്ടിയിടിയിലാണ് ചന്ദ്രന്‍ രൂപപ്പെട്ടത്. നേരത്തെ പ്രാചീന ഉല്‍ക്കാശിലകള്‍ വിശകലനം ചെയ്തതില്‍ നിന്ന് ചൊവ്വക്കു സമാനമായ വസ്തുവും ഭൂമിയും തമ്മില്‍ കൂട്ടിയിടിച്ചാണ് ചന്ദ്രന്‍ ഉണ്ടായതെന്നായിരുന്നു നിഗമനം. പ്രാഥമികാവസ്ഥയിലുള്ള ഗ്രഹങ്ങള്‍ കൂട്ടിയിടിച്ചപ്പോള്‍ ചന്ദ്രന്‍ ആവിര്‍ഭവിച്ചുവെന്നാണ് അന്നത്തെ പഠനങ്ങള്‍ തെളിയിച്ചിരുന്നത്. എന്നാല്‍ ചെറു ഉപഗ്രഹങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയാണ് ചന്ദ്രന്‍ രൂപപ്പെടാന്‍ കാരണമെന്നാണ് ഗവേഷകന്‍ ഹഗായ് പരേറ്റ്‌സിന്റെ നേതൃത്വത്തിലുള്ള പുതിയ പഠനം തെളിയിക്കുന്നത്.

Literature

ഐ.എഫ്.എഫ്.കെ 2022: ഇരുപത്തി ഏഴാമത് ചലച്ചിത്ര മേളക്ക് ഇനി രണ്ട് നാള്‍ മാത്രം

184 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Published

on

ഇരുപത്തിയേഴാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇനി രണ്ട് നാള്‍ മാത്രം. സിനിമാപ്രവര്‍ത്തകരും ചലച്ചിത്രപ്രേമികളും പങ്കെടുക്കും. 14 തിയേറ്ററുകളിലായി 70 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടന സമാപനചടങ്ങുകള്‍ നിശാ ഗന്ധിയില്‍ നടക്കും. മേളയുടെ ഭാഗമായി വിവിധ തരം കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

വിവിധ തിയേറ്ററുകളിലായി 9600 സീറ്റുകളാണ് മേളയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്. 2500 സീറ്റുകള്‍ ഉള്ള ഓപ്പണ്‍ തിയേറ്റര്‍ ആയ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദര്‍ശന വേദി. മിഡ്‌നൈറ്റ് സ്‌ക്രീനിങ് ചിത്രമായ സാത്താന്‍സ് സ്ലേവ്‌സ് 2 കമ്മ്യൂണിയന്‍ ഉള്‍പ്പടെ പ്രധാന ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും.

Continue Reading

Money

പലിശ നിരക്ക് ഇനിയും കത്തും; തൊട്ടാല്‍ പൊള്ളുന്ന വര്‍ധനവുമായി ആര്‍.ബി.ഐ

ഭവന, വാഹന വായ്പകള്‍ അടക്കമുള്ള വ്യക്തിഗത വായ്പകള്‍ക്കു നിരക്കു കൂടും.

Published

on

മുംബൈ: പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഉയര്‍ത്തുന്നത്. ആര്‍ബിഐ ബാങ്കുകള്‍ക്കു നല്‍കുന്ന ഹ്രസ്വകാല വായ്പയായ റിപ്പോയുടെ നിരക്കില്‍ 35 ബേസിസ് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയതോടെ ഭവന, വാഹന വായ്പകള്‍ അടക്കമുള്ള വ്യക്തിഗത വായ്പകള്‍ക്കു നിരക്കു കൂടും.

വിപണിയനുസരിച്ചാണ് നടപടിയെന്ന് വായ്പാ നയ അവലോകന യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ആഗോളതലത്തില്‍ തന്നെ സാമ്പത്തിക സാഹചര്യം അനിശ്ചിതത്വത്തില്‍ ആണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഭക്ഷ്യവസ്തുക്കളുടെ കുറവും ഉയര്‍ന്ന ഇന്ധന വിലയും സമ്പദ് രംഗത്തെ ബാധിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

Continue Reading

News

ഒരു ലക്ഷം ഡ്രോണ്‍ പൈലറ്റുമാരെ രാജ്യത്തിന് ആവശ്യമുണ്ടെന്ന് അനുരാഗ് താക്കൂര്‍

ഇന്ത്യ ഡ്രോണ്‍ സാങ്കേതികവിദ്യയുടെ ഹബ്ബായി മാറുമെന്നും ഡ്രോണ്‍ സേവന മേഖലയിലെ വളര്‍ച്ചാ സാധ്യത വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

2023 വര്‍ഷത്തോടെ രാജ്യത്തിന് ഒരു ലക്ഷം ഡ്രോണ്‍ പൈലറ്റുമാരെ ആവശ്യമായി വരുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍. ‘സാങ്കേതികവിദ്യ ലോകത്തെ ദ്രുതഗതിയില്‍ പരിവര്‍ത്തനം ചെയ്യുകയാണ്. നിലവിലെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാര മാര്‍ഗ്ഗമായി ശാസ്ത്രസാങ്കേതിക വിദ്യ മാറുന്നുണ്ട്.” ചെന്നൈയില്‍ നടന്ന ‘ഡ്രോണ്‍ യാത്ര 2.0’ യുടെ ഫ്‌ലാഗിന് ശേഷം സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യ ഡ്രോണ്‍ സാങ്കേതികവിദ്യയുടെ ഹബ്ബായി മാറുമെന്നും ഡ്രോണ്‍ സേവന മേഖലയിലെ വളര്‍ച്ചാ സാധ്യത വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ പൈലറ്റും പ്രതിമാസം 50,000 മുതല്‍ 80,000 രൂപ വരെ സമ്പാദിക്കുമെന്നും ഈ വ്യവസായ ഏകദേശം 6,000 കോടി രൂപയുടെ തൊഴില്‍ നല്‍കുമെന്നും മന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡ്രോണ്‍ പൈലറ്റായി പരിശീലനം നേടാമെന്നും അതിനായി കോളേജ് ബിരുദം ആവശ്യമില്ലെന്നും നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ 12 മന്ത്രാലയങ്ങള്‍ ഡ്രോണ്‍ സേവനങ്ങളുടെ ആവശ്യം വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.

Continue Reading

Trending