എസ്‌ഐആറില്‍ സംസ്ഥാനത്ത് കൂടുതല്‍ പരാതികള്‍. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 2002 ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ബന്ധുക്കളുടെയും വിവരങ്ങള്‍ ബിഎല്‍ഒ ആപ്പില്‍ എന്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് പരാതി. പിതാവ് , മാതാവ്, മുത്തച്ഛന്‍ , മുത്തശ്ശി എന്നിവരുടെ വിവരങ്ങള്‍ മാത്രമാണ് എന്റര്‍ ചെയ്യാന്‍ കഴിയുന്നത്.
നേരത്തെ, ഏതെങ്കിലും അടുത്ത ബന്ധുവിന്റെ വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നത്. എന്നാല്‍, 2002ല്‍ മാതാപിതാക്കളോ അവരുടെ മതാപിതാക്കളോ പട്ടികയില്‍ ഇല്ലാത്തവരുടെ പേര് ഇപ്പോള്‍ എസ്‌ഐആറില്‍ ചേര്‍ക്കാന്‍ കഴിയുന്നില്ല. സഹോദരങ്ങള്‍ , മാതാപിതാക്കളുടെ സഹോദരങ്ങള്‍ എന്നിവരുടെ വിവരങ്ങള്‍ നല്‍കിയവരുടെ ഫോമുകള്‍ ബിഎല്‍ഒമാര്‍ മാറ്റിവെക്കുകയാണെന്നും ആളുകള്‍ പറയുന്നു.