kerala

കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണം; ആശുപത്രിയിൽ സന്ദർശകരെ അനുവദിക്കില്ല; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

By webdesk14

September 14, 2023

കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിര്‍ദേശം. കണ്ടെയ്ന്‍മെന്റ് സോണിലെ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകള്‍ കര്‍ശനമായി വിലക്കി. കണ്ടെയിന്‍മെന്റ് സോണിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു.

ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. രോഗിക്കൊപ്പം ഒരാളെ മാത്രമെ അനുവദിക്കുള്ളു. കണ്ടെയിന്‍മെന്റ് സോണുകളിലെ ബീച്ചുകളിലും പാര്‍ക്കുകളിലും പ്രവേശനം നിരോധിച്ചു. ഷോപ്പിങ് മാളുകളില്‍ പോകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ടെയിന്‍മെന്റ് സോണുകളില്‍ കള്ള് ചെത്തുന്നതും വില്‍ക്കുന്നതും നിര്‍ത്തിവെപ്പിച്ചു. പൊതുപരിപാടികള്‍ ജില്ല ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമാകും.