Football

മൊറോക്കോ ഫുട്ബോൾ താരം അബ്ദൽ അസീസ് ബറാഡ അന്തരിച്ചു

By webdesk13

October 25, 2024

മൊറോക്കോ ഫുട്‌ബോള്‍ താരം അബ്ദല്‍ അസീസ് ബറാഡ അന്തരിച്ചു. 35കാരനായ താരം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. 2012 മുതല്‍ 2015 വരെയുള്ള കാലയാളവില്‍ മൊറോക്കോയുടെ മധ്യനിര താരമായിരുന്ന അബ്ദല്‍ അസീസ് 28 മത്സരങ്ങളില്‍ കളത്തിലിറങ്ങുകയും 4 ഗോളുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.

ഫ്രാന്‍സില്‍ ജനിച്ച താരം 2007 മുതല്‍ 2010 വരെ പി.എസ്.ജി ബി ടീം താരമായിരുന്നു. തുടര്‍ന്ന് സ്പാനിഷ് ടീമായ ഗെറ്റാഫെ, യു.എ.ഇ ക്ലബായ അല്‍ ജസീറ എന്നിവര്‍ക്കായി കളിച്ച താരം ഫ്രഞ്ച് വമ്പന്‍മാരായ മാഴ്‌സെക്കായും പന്തുതട്ടി. തുടര്‍ന്ന് സഊദി ക്ലബായ അല്‍ നസറിനായി 2016 മുതല്‍ 2018 വരെ കളത്തിലിറങ്ങി.

പി.എസ്.ജിയും മാഴ്‌സലെയും മൊറോക്കന്‍ ഫുട്‌ബോള്‍ അസോസിയേഷനും മരണത്തില്‍ അനുശോചനം അറിയിച്ചു.