kerala

ആലുവയില്‍ അമ്മയും കുഞ്ഞും തീവണ്ടി തട്ടി മരിച്ചനിലയില്‍

By webdesk11

April 10, 2023

ആലുവയില്‍ അമ്മയെയും കുഞ്ഞിനെയും തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങമനാട് സ്വദേശി ഷീജ ഒന്നര വയസ്സുള്ള ആദവ് കൃഷ്ണ എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെ ആലുവയ്ക്കടുത്താണ് സംഭവം. നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഇരുവര്‍ക്കും മരണം സംഭവിച്ചിരുന്നു. ഏതാനും ദിവസം മുന്‍പ് ശീജയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഈ മനോവിഷനത്തില്‍ ആത്മഹത്യ ചെയ്തതാകാമെന്നും നിഗമനമുണ്ട്.