kerala

ഗുരുവായൂരില്‍ അമ്മയും മകനും വീട്ടില്‍ മരിച്ച നിലയില്‍

By webdesk13

August 31, 2023

ഗുരുവായൂര്‍ കണ്ടാണശേരിയില്‍ അമ്മയേയും മകനേയും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറിയേടത്ത് സുരേഷിന്റെ ഭാര്യ സുരേഖ, മകന്‍ അമല്‍രാജ് (21) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സുരേഷ് ഡ്രൈവര്‍ ആണ്.

മൂന്ന് മാസം മുമ്പ് സഹോദരിയുടെ വിവാഹം കഴിഞ്ഞിരുന്നു. ഉണ്ടായിരുന്ന വീട് വിറ്റാണ് വിവാഹം നടത്തിയത്. പിന്നീടുണ്ടായ സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ടാണശേരി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ചു.