crime

വഴിത്തര്‍ക്കം; കണ്ണൂരില്‍ അമ്മയ്ക്കും രണ്ട് മക്കള്‍ക്കും വെട്ടേറ്റു

By webdesk14

April 08, 2023

കണ്ണൂര്‍ പേരാവൂര്‍ കോളായാട് അമ്മയ്ക്കും രണ്ടു മക്കള്‍ക്കും വെട്ടേറ്റു. വഴിതര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസിയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ വെള്ളുവ വീട്ടില്‍ പരിക്കേറ്റ ശൈലജ (48), മക്കളായ അഭിജിത് (23), അഭിരാമി (18) എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ശൈലജക്ക് കഴുത്തിലും അഭിജിത്തിന് തലയിലും അഭിരാമിക്ക് കൈക്കുമാണ് വെട്ടേറ്റത്. അയല്‍വാസിയായ നമ്പിക്കണ്ടി രാജന്‍ (50) എന്നയാളാണ് മൂന്നുപേരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്.