നവജാത ശിശുവിനെ കൊലചെയ്ത അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്. അമ്മ, മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ചാണ് കൊലചെയ്തത്. വെറും 27 ദിവസം പ്രായം വരുന്ന ആണ്‍കുഞ്ഞിനെയാണ് അമ്മ കൊലചെയ്തത്.

കോട്ടയം സ്വദേശി ബ്ലസി(21) ആണ് അറസ്റ്റിലായത്. റാന്നി പഴവങ്ങാടിയിലാണ് ഇവര്‍ താമസം. റാന്നി പൊലീസ് ബ്ലസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

മരിച്ച നിലയില്‍ കുഞ്ഞിനെ എട്ടാം തീയതി രാത്രി റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു ബ്ലസി. പിന്നാലെ ആശുപത്രി അധികൃതര്‍ക്ക് അസ്വാഭാവികമായി സംഭവം തോന്നുകയായിരുന്നു. കുട്ടിയുടെ തലക്ക് വലിയ ക്ഷതമേറ്റതിനാലാണ് ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനയിച്ചപ്പോള്‍ ബലമായി കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് ഇന്ന് ബ്ലസിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കുഞ്ഞിനെ കൊല ചെയ്‌തെന്ന് ബ്ലസി സമ്മതിച്ചത്.

മാസം തികയാതെ പ്രസവിച്ചതിനെതുടര്‍ന്ന് കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും തുടര്‍ന്ന് കുട്ടി നിരന്തരം കരയാറുള്ളതുകൊണ്ടാണ് കൊല ചെയ്തതെന്ന് ബ്ലസി പൊലീസിന് മൊഴി നല്‍കി.