Culture

സിനിമാ- സീരിയല്‍ താരം അപര്‍ണ നായര്‍ മരിച്ചനിലയില്‍

By webdesk11

September 01, 2023

സിനിമാ സീരിയല്‍ താരം അപര്‍ണ നായരെ മരിച്ച നിലയില്‍ കണ്ടെത്തി.കരമന തളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

ഇന്നലെ വൈകിട്ട് ഏഴരയേടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം സമയത്ത് അമ്മയും സഹോദരിയും വീട്ടില്‍ ഉണ്ടായതായി വിവരമുണ്ട്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.