ഓള്‍ഡ് ട്രാഫോഡ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ മോയിന്‍ അലി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കി മുന്നേറുകയാണ്. നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 250 റണ്‍സ് നേടുകയും 25 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ആദ്യ താരമെന്ന ചരിത്രനേട്ടമാണ് ഓല്‍ഡ് ട്രാഫോഡില്‍ മോയിന്‍ അലി പിന്നിട്ടത്.

Image result for MOEEN ALI

മുന്‍ കിവി പേസ് ബൗളര്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയാണ് അലിക്ക് തൊട്ടുപിന്നിലുള്ളത്. ഹാഡ്‌ലിയുടെ പേരില്‍ 250 റണ്‍സും 20 വിക്കറ്റുമാണുള്ളത്. മോയിന്‍ അലിയുടെ ഓള്‍റൗണ്ട് മികവില്‍ ഇംഗ്ലണ്ട് 31ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു.

 

177 റണ്‍സിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ട് വിജയമാഘോഷിച്ച നാലാം ടെസ്റ്റില്‍ 89 റണ്‍സും ഏഴു വിക്കറ്റുമാണ് മോയിന്‍ അലി നേടിയത്. രണ്ടാമിന്നിങ്‌സില്‍ 380 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ പരാജയത്തിലേക്ക് തള്ളിവിട്ടത് അഞ്ചു വിക്കറ്റ് നേടിയ മോയിന്‍ അലിയാണ്.