india

മധ്യപ്രദേശില്‍ മുന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു

By webdesk15

April 01, 2023

മധ്യപ്രദേശില്‍ മുന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മഖാന്‍ സിങ് സോളങ്കിയാണ് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായ ദിഗ്‌വിജയ് സിങിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന പരിപാടിയിലാണ് സോളങ്കി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

രാജ്യത്തെ ന്യൂനപക്ഷങ്ങളെ ബിജെപി പരിഗണിക്കുന്നില്ല. അവരെ എപ്പോഴും അവമതിക്കാനാണ് ശ്രമിക്കുന്നത്. പട്ടികജാതി, വര്‍ഗത്തില്‍ പെട്ടവരെ ബിജെപി ബഹുമാനിക്കുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ഡോ. ബാബാസാഹേബ് അംബേദ്കറുടെ കാഴ്ചപ്പാടിലൂടെ രാജ്യത്തെ ന്യൂനപക്ഷങ്ങളെ അംഗീകരിക്കുന്നുവെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.