india

ആദിവാസി യുവാവിന് മേല്‍ ബി.ജെ.പി നേതാവ് മൂത്രമൊഴിച്ചതിന്കാല്‍ കഴുകി ബി.ജെ.പി മുഖ്യമന്ത്രി

By Chandrika Web

July 06, 2023

ആദിവാസി യുവാവിന് മേല്‍ ബി.ജെ.പി നേതാവ് മൂത്രമൊഴിച്ചതിന് അയാളുടെ കാല്‍ കഴുകി മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഇന്നലെയാണ് ഇരയായ ദഷ്മത്ത് റാവത്തിനെ കണ്ട് മുഖ്യമന്ത്രി മാപ്പ് പറഞ്ഞ് കാല്‍ കഴുകിയത്. പ്രതി പ്രദീശ് ശുക്ലയെ അറസ്റ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വലിയ ജനരോഷം ഉയര്‍ന്ന സാഹചര്യത്തിലാണ് ബി.ജെ.പിയുടെ മറുമരുന്ന്. എന്നാല്‍ മൂത്രമൊഴിച്ചതിന് കാല്‍ കഴുകിയാല്‍ പരിഹാരമാകുമോ എന്ന് കോണ്‍ഗ്രസ് ചോദിച്ചു. സംഭവം ലോകത്താകമാനം വൈറലായിരുന്നു. രാഹുല്‍ഗാന്ധിയുള്‍പ്പെടെ രംഗത്തുവന്നു.